ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » തുലാവര്‍ഷം മൂന്നു ദിവസത്തിനകം (Rain will start in three days in Kerala)
Feedback Print Bookmark and Share
 
PRO
PRO
സംസ്ഥാനത്ത് മൂന്ന് ദിവസത്തിനകം തുലാവര്‍ഷം എത്തിയേക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപം കൊള്ളുന്നതിന്‍റെ സൂചനകള്‍ കണ്ടു തുടങ്ങിയതും വടക്കു കിഴക്കന്‍ കാറ്റിന്‍റെ വേഗത കൂടിയതും തുലാവര്‍ഷം ഉടനെത്തുമെന്ന പ്രതീക്ഷയാണ് നല്‍കുന്നതെന്ന് പ്രമുഖ കാലാവസ്ഥാ ശാസ്ത്രജ്ഞന്‍ ഡോ സി കെ രാജന്‍ പറഞ്ഞു.

സാധാരണഗതിയില്‍ ഒക്‌ടോബര്‍ 20ഓടെ എത്തേണ്ട കാലവര്‍ഷം ചിലപ്പോള്‍ നേരത്തെയോ ചിലപ്പോള്‍ താമസിച്ചോ എത്താറുണ്ട്. ഇത്തവണ ഒരാഴ്ച വൈകി തുലാവര്‍ഷമെത്തിയെങ്കിലും ദുര്‍ബലമായിരുന്നു. രണ്ടുദിവസം പെയ്‌ത് മഴ പിന്മാറുകയായിരുന്നു. എന്നാല്‍ തുടക്കം ദുര്‍ബലമായത് കൊണ്ട് മഴ കുറയുമെന്ന് പറയാന്‍ കഴിയില്ലെന്ന് ഡോ രാജന്‍ പറഞ്ഞു.

ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഫലമായി വടക്കുകിഴക്കന്‍ കാറ്റിന്‍റെ വേഗത കുറഞ്ഞതാണ്‌ തുലാവര്‍ഷം ദുര്‍ബലമാകാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. വൃശ്ചിക കാറ്റിന്‍റെ വേഗത കൂടിയത്‌ മഴക്ക്‌ അനുകൂലമാണെങ്കിലും ബംഗാള്‍ ഉള്‍ക്കടലില്‍ പ്രതീക്ഷിച്ച പോലെ ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നില്ലെങ്കില്‍ മഴ ഇനിയും വൈകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കാലവര്‍ഷ മഴയിലുണ്ടായ കുറവ്‌ തുലാവര്‍ഷം നികത്തുമെന്ന പ്രതീക്ഷക്കുമേല്‍ ആശങ്കയുടെ കരിനി‍ഴല്‍ വീഴ്ത്തിക്കൊണ്ടാണ്‌ മഴയുടെ വരവ്‌ വൈകിയിരിക്കുന്നത്‌. ഈ വര്‍ഷം സംസ്ഥാനത്ത്‌ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴ സാധാരണ ലഭിക്കുന്നതിലും 20 ശതമാനം കുറവായാണ്‌ ലഭിച്ചത്‌. തുലാവര്‍ഷവും മാറിനിന്നാ‍ല്‍ കേരളത്തിന്‍റെ കാര്‍ഷിക മേഖലയിലും അത്‌ വന്‍ പ്രതിസന്ധിയുണ്ടാക്കും.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍