ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » ‘കേന്ദ്രസേനയ്‌ക്ക് മേല്‍ പൊലീസിന് അധികാരമില്ല’ (Police have no power on Central Force)
Feedback Print Bookmark and Share
 
PRO
PRO
സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ണൂരില്‍ നിയോഗിച്ച കേന്ദ്രസേനയ്‌ക്ക് മേല്‍ സംസ്ഥാന പൊലീസിന് അധികാരമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നളിനി നെറ്റോ. കേന്ദ്രസേന ബാരക്കില്‍ ഇരിക്കുകയേ ഉള്ളൂ എന്ന മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍റെ പ്രസ്താവന വിവാദമായിരിക്കേയാണ് തെരഞ്ഞെടുപ്പ് ഓഫീസര്‍ നേരിട്ട് രംഗത്തെത്തിയിരിക്കുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച കേന്ദ്രസേനയും ലോക്കല്‍ പൊലീസും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിയന്ത്രണത്തിലായിരിക്കും പ്രവര്‍ത്തിക്കുകയെന്നും നളിനി നെറ്റോ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പോളിങ് ബൂത്തുകളുടെ സുരക്ഷാ ചുമതലയും നിയന്ത്രണവും കേന്ദ്രസേനയ്‌ക്കായിരിക്കും. ബൂത്തുകള്‍ക്ക് പുറത്തെ ക്രമസമാധാനപാലനത്തിന്‍റെ ചുമതലയായിരിക്കും ലോക്കല്‍ പൊലീസിനെന്നും പ്രസ്താവനയില്‍ പറയുന്നു.

കേന്ദ്രസേനയ്‌ക്കെതിരെ മുഖ്യമന്ത്രിയെ കൂടാതെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണനും സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങളില്‍ ഇടപെടാന്‍ കേന്ദ്രസേനക്ക് അവകാശമില്ലെന്നും തെരഞ്ഞെടുപ്പ്‌ കമ്മീഷനെ സഹായിക്കുക മാത്രമാണ്‌ കേന്ദ്രസേനയുടെ ഉത്തരവാദിത്തമെന്നുമായിരുന്നു കോടിയേരിയുടെ പ്രസ്താവന. സംസ്ഥാന പൊലീസിന്‍റെ കീഴിലായിരിക്കും കേന്ദ്രസേന പ്രവര്‍ത്തിക്കുകയെന്നും കോടിയേരി പറഞ്ഞിരുന്നു.

അതേസമയം, കേന്ദ്രസേനയുടെ പേര് പറഞ്ഞ് കേന്ദ്രമന്ത്രിമാരും യു ഡി എഫും ആരെയാണ് വിരട്ടാന്‍ നോക്കുന്നതെന്ന് പിണറായി വിജയന്‍ ആലപ്പുഴയില്‍ ചോദിച്ചിരുന്നു. കേരളത്തെ പോലെ ഒരു സംസ്ഥാനത്ത് എന്തിനാണ് കേന്ദ്രസേനയെന്നും അദ്ദേഹം ചോദിച്ചിരുന്നു. ഇങ്ങനെ കേന്ദ്രസേനയ്‌ക്കെതിരെ സംസ്ഥാന മന്ത്രിമാരും പാര്‍ട്ടി നേതാക്കളും രംഗത്തുവന്ന സാഹചര്യത്തിലാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ പ്രസ്താവന.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍