യു ഡി എഫ് ഭരണകാലത്ത് കൂത്തുപറമ്പിലും അഴിക്കോടും കേന്ദ്രസേന എത്തിയത് മുഖ്യമന്ത്രിയായിരുന്ന എ കെ ആന്‍റണിയുടെ കഴിവുകേട് കൊണ്ടായിരുന്നോയെന്ന് വ്യക്തമാക്കണമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങളില്‍ ഇടപെടാന്‍ കേന്ദ്രസേനക്ക് അവകാശമില്ല. തെരഞ്ഞെടുപ്പ് കമ്മീഷനെ സഹായിക്കുക മാത്രമാണ് കേന്ദ്രസേനയുടെ ഉത്തരവാദിത്വം. സംസ്ഥാന പൊലീസിന്‍റെ കീഴിലായിരിക്കും കേന്ദ്രസേന പ്രവര്‍ത്തിക്കുകയെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കേന്ദ്രസേന വരാന്‍ കാരണം സംസ്ഥാന സര്‍ക്കാരിന്‍റെ കഴിവുകേടാണെന്ന കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്‍റണി പ്രസ്താവിച്ചിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു കോടിയേരി.