പഴയകേസുകള്‍ തീര്‍പ്പാക്കാന്‍ ശനിയാഴ്ച ദിവസങ്ങളില്‍ ഹൈക്കോടതിയില്‍ പ്രത്യേക സിറ്റിങ് നടത്താനുളള തീരുമാനം അംഗീകരിക്കില്ലെന്ന് അഭിഭാഷക അസോസിയേഷന്‍ പ്രമേയത്തിലൂടെ ചീഫ് ജസ്റ്റിസിനെ അറിയിച്ചു.
മധ്യവേനല്‍ അവധി 35 ദിവസമായി ചുരുക്കാനുളള തീരുമാനവും അംഗീകരിക്കില്ല. അഭിഭാഷകരോട് ആലോചിക്കാതെ ഫുള്‍കോര്‍ട്ട് എടുത്ത തീരുമാനങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് അഭിഭാഷകര്‍ അറിയിച്ചു.
ഇനിമുതല്‍ രണ്ടാം ശനിയാഴ്‌ച ഒഴികെയുള്ള എല്ലാ ശനിയാഴ്‌ചയും പ്രവൃത്തിദിനമായിരിക്കുമെന്ന് കഴിഞ്ഞ ശനിയാഴ്‌ച ഹൈക്കോടതി തീരുമാനിച്ചിരുന്നു. അഭിഭാഷകര്‍ക്കും കക്ഷികള്‍ക്കും താത്‌പര്യമെങ്കില്‍ ശനിയാഴ്‌ചകളില്‍ പഴയ കേസുകള്‍ പരിഗണിക്കാവുന്നതാണെന്നും അറിയിച്ചിരുന്നു. ഇതിനെതിരായിട്ടാണ് അഭിഭാഷക അസോസിയേഷന്‍ രംഗത്ത് വന്നിരിക്കുന്നത്.