കാര്യങ്ങള്‍ തുറന്ന് പറയാന്‍ എ കെ ആന്‍റണി തന്‍റേടം കാണിക്കണമെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കോഴിക്കോട് പാര്‍ട്ടി പ്രവര്‍ത്തകസംഗമത്തില്‍ പ്രസംഗിക്കവേയാണ് മുല്ലപ്പള്ളി ഇക്കാര്യം തുറന്നു പറഞ്ഞത്. മുല്ലപ്പള്ളി പ്രസംഗിക്കുമ്പോള്‍ എ കെ ആന്‍റണി വേദിയിലുണ്ടായിരുന്നു.
തനിക്ക് അംഗീകരിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ കാണുമ്പോള്‍ മൌനം പാലിക്കുന്നത് ആന്‍റണി നിര്‍ത്തണം. അത്തരക്കാരോട് പാര്‍ട്ടി വിട്ടുപോകാന്‍ പറയാനുള്ള തന്‍റേടം ആന്‍റണി കാണിക്കണം. അതോടെ കോണ്‍ഗ്രസിനെ ശുദ്ധികരിക്കാന്‍ കഴിയുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
പാര്‍ട്ടിക്ക് അതീതമായി പ്രവര്‍ത്തിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. ഈ സാഹചര്യത്തില്‍ അത്തരക്കാരെ പുറത്താക്കുന്നതിന് ആന്‍റണി തന്‍റെ മൗനം വെടിയേണ്‌ടതുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.