ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » ആസിയാന്‍ കത്ത് പരസ്യപ്പെടുത്തണം: ആന്‍റണി (Statement of CM is plaintive: Antony)
Feedback Print Bookmark and Share
 
PRO
PRO
ആസിയാന്‍ കരാറിലെ നെഗറ്റിവ് ലിസ്റ്റ് സംബന്ധിച്ച വിശദാംശങ്ങളെക്കുറിച്ച് കേന്ദ്ര വാണിജ്യ മന്ത്രി ആനന്ദ് ശര്‍മ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ഓഗസ്റ്റില്‍ തന്നെ കത്തെഴുതിയിരുന്നുവെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്‍റണി. താന്‍ പറയുന്നതില്‍ എന്തെങ്കിലും അവാസ്‌തവമുണ്ടെങ്കില്‍ മുഖ്യമന്ത്രി കത്ത് പരസ്യപ്പെടുത്തണമെന്നും ആന്‍റണി പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉപതെരഞ്ഞെടുപ്പിനായി കണ്ണൂരിലെത്തിയ കേന്ദ്രസേന ബാരക്കില്‍ ഇരിക്കുകയേയുള്ളൂവെന്ന മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍റെ നിലപാട് ഖേദകരമാണെന്നും ആന്‍റണി വ്യക്തമാക്കി.

കണ്ണൂരില്‍ കേന്ദ്ര സേനയെ ഇറക്കുന്നതിനുള്ള സാഹചര്യം സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ്‌ ഉണ്‌ടാക്കിയത്‌. പിന്നീട് അതിനെതിരെ തിരിയുന്നത്‌ ഉചിതമായില്ല. മുഖ്യമന്ത്രിയുമായി ഒരു ഏറ്റുമുട്ടലിന്‌ താനില്ലെന്നും ആന്റണി വ്യക്തമാക്കി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍