ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » വിദഗ്‌ധസമിതിയില്‍ പ്യാരിലാലില്ല (Pyarilal aviods from Expert Panel)
Feedback Print Bookmark and Share
 
PRO
PRO
വനംവകുപ്പ് ബോട്ടുകളുടെ സുരക്ഷാപരിശോധനകള്‍ നടത്തുന്നതിന് രൂപീകരിച്ച വിദഗ്‌ധസമിതിയില്‍ നിന്ന് തേക്കടി ബോട്ട് ദുരന്തം അന്വേഷിച്ച എസ് കെ പ്യാരിലാലിനെ ഒഴിവാക്കി. കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പ്യാരിലാലിനെ ഒഴിവാക്കിയതെന്നാണ് സൂചന.

നേരത്തെ തേക്കടി ദുരന്തത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് നിര്‍ദ്ദേശപ്രകാരം പ്യാരിലാല്‍ നടത്തിയ അന്വേഷണത്തില്‍ കെ ടി ഡി സിയുടെ ഭാഗത്ത് നിന്നുള്ള വീഴ്‌ച കണ്ടെത്തിയിരുന്നു. ഇത് സര്‍ക്കാരിന്‍റെ അനിഷ്‌ടത്തിന് കാരണമായതാണ് ഒഴിവാക്കലിന് പിന്നിലെന്നാണ് അറിയാന്‍ കഴിയുന്നത്.

വനംവകുപ്പിന്‍റെ നിയന്ത്രണത്തില്‍ ബോട്ട് സര്‍വ്വീസുകള്‍ നടത്തുന്ന സ്ഥലങ്ങളിലെ ബോട്ടുകളുടെ സുരക്ഷാപരിശോധനയും സ്ഥിരതാ പരിശോധനയും നടത്തുന്നതിനാണ് വിദഗ്‌ധസമിതിയെ നിയോഗിച്ചിരിക്കുന്നത്. ഇതിനായി വിദഗ്ധരുടെ സേവനം ആവശ്യപ്പെട്ട് വനംവകുപ്പ് കൊച്ചി സര്‍വ്വകലാശാലയ്‌ക്ക് കത്ത് നല്‍കിയിരുന്നെങ്കിലും തേക്കടി ദുരന്തം അന്വേഷിച്ചവരെ ഒഴിവാക്കി മറ്റു മൂന്നുപേരെ സര്‍വ്വകലാശാല നിയോഗിച്ചത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍