ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » ഓംപ്രകാശിന് ഇന്ന് നാര്‍ക്കോ പരിശോധന (Paul murder: Om Prakash to undergo narco test today)
Feedback Print Bookmark and Share
 
PRO
പോള്‍ മുത്തൂറ്റ് വധക്കേസിലെ പ്രതി ഓം‌പ്രകാശിനെ ഇന്ന് നാര്‍ക്കോ പരിശോധനയ്ക്ക് വിധേയനാക്കും. അഹമ്മദാബാദിലാണ് പരിശോധന.

കേസിലെ മറ്റൊരു പ്രതിയായ പുത്തന്‍‌പാലം രാജേഷിനെയും നാര്‍ക്കോ പരിശോധനയ്ക്ക് വിധേയനാക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ രാജേഷിനെ ഇന്ന് പരിശോധനയ്ക്ക് വിധേയനാക്കില്ല.
പോള്‍ വധക്കേസിലെ പതിനഞ്ചും പതിനാറും പ്രതികളാണിവര്‍.

ആലപ്പുഴ രാമങ്കരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഇരുവരെയും നാര്‍ക്കോ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ഉത്തരവിട്ടത്. പരിശോധനയ്ക്കായി ആലപ്പുഴയിലെ പൊലീസ് സംഘമാണ് രാജേഷിനെ അഹമ്മദാബാദിലെത്തിച്ചത്.

പോള്‍ വധക്കേസില്‍ പൊലീസിനെ കബളിപ്പിച്ച് ഏറെ നാള്‍ ഒളിവില്‍ കഴിഞ്ഞ ഇരുവരെയും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷം നാടകീയമായി തിരുനെല്‍‌വേലി കോടതിയില്‍ മറ്റൊരു കേസില്‍ ഇരുവരും കീഴടങ്ങുകയായിരുന്നു.

എന്നാല്‍ പോള്‍ വധക്കേസില്‍ പങ്കില്ലെന്നായിരുന്നു ഇരുവരും വ്യക്തമാക്കിയത്. സംശയദൂരീകരണത്തിനായി ഇരുവരെയും നാര്‍ക്കോ പോളിഗ്രാഫ് പരിശോധനകള്‍ക്ക് വിധേയരാക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യം അംഗീകരിച്ചായിരുന്നു കോടതി പരിശോധനയ്ക്ക് അനുവാദം നല്‍കിയത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍