പ്രായോഗിക സമീപനം സ്വീകരിക്കുകയാണെങ്കില്‍ കേരള കോണ്‍ഗ്രസുകളുടെ ലയനം സാധ്യമാകുമെന്ന് കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ എം മാണി. കോട്ടയത്ത് കേരള കോണ്‍ഗ്രസ് സെക്യുലറുമായുള്ള ലയന സമ്മേളനം ഈ മാസം 11ന് നടക്കുമെന്നും കെ എം മാണി പറഞ്ഞു.
ഭാരവാഹിത്വം സംബന്ധിച്ച തീരുമാനം പത്താം തീയതി ഉണ്ടാകും. കേരള കോണ്‍ഗ്രസുകളുടെ ലയനം ഇന്നല്ലെങ്കില്‍ നാളെ സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
പിസി ജോര്‍ജിന്‍റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് സെക്യുലര്‍ വിഭാഗത്തിന്‍റെ ലയനത്തെക്കുറിച്ച് തീരുമാനമെടുക്കാന്‍ ചേര്‍ന്ന കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിയില്‍ ലയിക്കുമ്പോള്‍ പിസി ജോര്‍ജ് വിഭാഗത്തിന് പാര്‍ട്ടിയുടെ വൈസ് ചെയര്‍മാന്‍ സ്ഥാനവും കൂടാതെ രണ്ട് സംസ്ഥാന സെക്രട്ടറി സ്ഥാനങ്ങളും ഒരു ജില്ലാ പ്രസിഡന്‍റ് സ്ഥാനവും നല്‍കിയേക്കും.