തിരുവനന്തപുരം, തിങ്കള്‍, 2 നവംബര്‍ 2009( 15:01 IST )
PRO
PRO
സംസ്ഥാന സര്‍ക്കാര്‍ ആസിയാന്‍ കരാര്‍ ബോധപൂര്‍വം രാഷ്‌ട്രീയവല്‍ക്കരിക്കുകയാണെന്ന് കേന്ദ്രപ്രതിരോധമന്ത്രി എ കെ ആന്‍റണി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരാറിലെ നെഗറ്റീവ് ലിസ്റ്റിനെക്കുറിച്ച് യാതൊരു സംശയവും വേണ്ട. ഉപതെരഞ്ഞെടുപ്പിലെ ജനവിധി ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ തുടര്‍ച്ചയായിരിക്കും.
രാജ്യത്ത് കനത്ത ആക്രമണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന മാവോവാദികള്‍ക്കെതിരെ തല്കാലം സൈനിക നടപടി ഉദ്ദേശിക്കുന്നില്ല. മാവോവാദികള്‍ക്കെതിരെ സംസ്ഥാന പോലീസിനെ സഹായിക്കാന്‍ അര്‍ദ്ധസൈനിക വിഭാഗത്തെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.