ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » പോള്‍ വധം: തീരുമാനം ഡിവിഷന്‍ ബെഞ്ചിന് (Paul murder: HC refers plea to division bench)
Feedback Print Bookmark and Share
 
PRO
PRO
യുവവ്യവസായി മുത്തൂറ്റ് പോള്‍ എം ജോര്‍ജിന്‍റെ മരണത്തെക്കുറിച്ച് സി ബി ഐ ആന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ പരിഗണനയ്‌ക്ക് വിട്ടു. കേസ് നേരത്തെ ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചിട്ടുള്ളതിനാലാണ് സിംഗിള്‍ ബെഞ്ചിന്‍റെ നടപടി.

ജസ്റ്റിസ്‌ എം ശശിധരന്‍ നമ്പ്യാരിന്‍റെ ബഞ്ചാണ്‌ ഹര്‍ജി പരിഗണിച്ചത്‌. അതേസമയം കേസ് സംബന്ധിച്ച പൊലീസ് അന്വേഷണം തൃപ്‌തികരമാണെന്ന് സംസ്ഥാനസര്‍ക്കാര്‍ പറഞ്ഞു.

പോള്‍ വധം സി ബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പോളിന്‍റെ പിതാവ്‌ എം ജി ജോര്‍ജ് മുത്തൂറ്റ് നല്‍കിയ ഹര്‍ജി പരിഗണിച്ചു കൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് എം ജി ജോര്‍ജ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.

കൊലപാതകത്തോട് അനുബന്ധിച്ചുള്ള പല സാഹചര്യങ്ങളും പൊലീസ് അന്വേഷിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ എം ജി ജോര്‍ജ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സാഹചര്യങ്ങള്‍ സൃഷ്‌ടിച്ചതിനു ശേഷം അന്വേഷണം ആ രീതിയിലേക്ക് തിരിച്ചുവിടുകയായിരുന്നു.

കൊല്ലപ്പെടുമ്പോള്‍ പോളിനോടൊപ്പം ഉണ്ടായിരുന്നു ഓംപ്രകാശിനെക്കുറിച്ചും പുത്തന്‍പാലം രാജേഷിനെക്കുറിച്ചും സജീവമായി അന്വേഷണം നടന്നെങ്കിലും ഒപ്പമുണ്ടായിരുന്ന മനുവിനക്കുറിച്ച് വ്യക്തമായ അന്വേഷണം നടന്നിട്ടില്ലെന്നതുള്‍പ്പെടെ 18 വസ്‌തുതകളാണ് എം ജി ജോര്‍ജ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍