ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » രാജി വ്യക്തിപരം: ഗിരി (Resignation due to personal reasons:V Giri)
Feedback Print Bookmark and Share
 
കേരള ഹൈക്കോടതി ജഡ്‌ജി സ്ഥാനത്ത് നിന്ന് വിരമിക്കാനുള്ള തീരുമാനം തികച്ചും വ്യക്തിപരമാണെന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് വി ഗിരി പറഞ്ഞു. ഒരു സ്വകാര്യ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജസ്റ്റിസ് വി ഗിരി ഇങ്ങനെ പറഞ്ഞിരിക്കുന്നത്.

ഹൈക്കോടതിയുമായി ബന്ധപ്പെട്ടുള്ള ഒരു കാര്യവും രാജിക്ക് കാരണമായിട്ടില്ല. ഇപ്പോഴുയരുന്ന വിവാദ വാര്‍ത്തകളുമായി തന്‍റെ രാജിക്ക് ബന്ധമൊന്നുമില്ലെന്ന് ജസ്റ്റീസ് ദിനകരനുമായി ബന്ധപ്പെട്ട വാര്‍ത്തകളെ പരാമര്‍ശിച്ച് അദ്ദേഹം വ്യക്തമാക്കി.

ഇത്തരത്തിലൊരു കീഴ്‌വഴക്കമില്ലാത്തതിനാല്‍ സഹപ്രവര്‍ത്തകരോടും അടുത്ത ബന്ധുക്കളോടും രാജി വെയ്ക്കുന്നതിനെക്കുറിച്ച് വിശദമായി ആലോചിച്ചിരുന്നു. ഇന്നലെ വൈകുന്നേരം ചീഫ് ജസ്റ്റീസ് എസ് ആര്‍ ബന്നൂര്‍മഠിനെ നേരില്‍ക്കണ്ട് രാജിക്കാര്യം സംസാരിച്ചിരുന്നു. രാജിയില്‍ ഉറച്ചു നില്‍ക്കുന്നുവോ എന്ന അദ്ദേഹത്തിന്‍റെ ചോദ്യത്തിന് ഏറെ ആലോചിച്ചെടുത്ത തീരുമാനമാണിതെന്ന് അറിയിക്കുകയായിരുവെന്നും അദ്ദേഹം പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍