കോഴിക്കോട്, തിങ്കള്‍, 2 നവംബര്‍ 2009( 12:26 IST )
സംസ്ഥാനത്തെ മൂന്ന് മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഒരു മുന്നണിയെയും പിന്തുണയ്‌ക്കില്ലെന്ന് ജമാ അത്തെ ഇസ്ലാമി പ്രഖ്യാപിച്ചു. മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ അമീര്‍ ടി ആരിഫലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്യുന്നില്ല. വിട്ടു നില്‍ക്കുക എന്നാണ് പറഞ്ഞിരിക്കുന്നത്. ജനങ്ങളുടെ മേല്‍ അടിച്ചേല്പിക്കപ്പെട്ടിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യണമോ വേണ്ടയോ എന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാവുന്നതാണെന്നും ആരിഫലി പറഞ്ഞു.
നവംബര്‍ ഏഴിനാണ് കണ്ണൂര്‍, ആലപ്പുഴ, എറണാകുളം നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.