ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് വി ഗിരി രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം. ഹൈക്കോടതി ചീഫ് ജസ്‌റ്റീസ് എസ് ആര്‍ ബന്നൂര്‍മഠിന്‍റെ ചേംബറില്‍ പത്തേമുക്കാലോടെ എത്തിയാണ് അദ്ദേഹം രാജി സമര്‍പ്പിച്ചത്.
തികച്ചും വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് രാജിക്കത്തില്‍ പറഞ്ഞിരിക്കുന്നത്. ആരോഗ്യകാരണങ്ങളും പരാമര്‍ശിച്ചിട്ടുണ്ട്. അതേസമയം അഭിഭാഷക വൃത്തിയിലേക്ക് തിരികെ പോകാനാണ് രാജിയെന്നാണ് ലഭ്യമാകുന്ന സൂചനകള്‍.
ഹൈക്കോടതി ജഡ്‌ജിയായി അദ്ദേഹം നിയമിതനായിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയാകാനിരിക്കുകയും സ്ഥിരനിയമനം അടുത്തിരിക്കുകയും ചെയ്‌ത സാഹചര്യത്തിലാണ് രാജി സമര്‍പ്പിച്ചിരിക്കുന്നത്. ഹൈക്കോടതിയില്‍ സേവനമേഖലകളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍-സര്‍ക്കാരിതര കേസുകളായിരുന്നു അദ്ദേഹം പരിഗണിച്ചിരുന്നത്.