ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » ജോര്‍ജ്-മാണി ലയനം: തീരുമാനം ഇന്ന് (George -Mani Groups merging: decision today)
Feedback Print Bookmark and Share
 
PRO
പിസി ജോര്‍ജിന്‍റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് സെക്യുലര്‍ വിഭാഗത്തിന്‍റെ ലയനത്തെക്കുറിച്ച് തീരുമാനമെടുക്കാന്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേതൃയോഗം ഇന്ന് ചേരും. കോട്ടയത്ത് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് യോഗം ചേരുക.

പാര്‍ട്ടിയില്‍ ലയിക്കുമ്പോള്‍ പിസി ജോര്‍ജ് വിഭാഗം നേതാക്കള്‍ക്ക് നല്‍കേണ്ട സ്ഥാനമാനം സംബന്ധിച്ചായിരിക്കും ഇന്നത്തെ ചര്‍ച്ച. സെക്യുലര്‍ ചെയര്‍മാനായിരുന്ന പിസി ജോര്‍ജ് മാണി ഗ്രൂ‍പ്പിന്‍റെ വൈസ് ചെയര്‍മാനാകുമെന്നാണ് സൂചന.

ഇതിനു പുറമെ രണ്ട്‌ സംസ്ഥാന സെക്രട്ടറി സ്ഥാനങ്ങളും ഒരു ജില്ലാ പ്രസിഡന്‍റ് സ്ഥാനവും സെക്യുലറിനു നല്‍കുമെന്നാണ് വിവരം. നവംബര്‍ 11ന്‌ കോട്ടയം തിരുനക്കര മൈതാനത്താണ്‌ ലയനസമ്മേളനം നടക്കുക. നേതൃയോഗത്തിനു ശേഷം കെ.എം.മാണിയും പി.സി ജോര്‍ജും സംയുക്‌തമായി ലയനം സംബന്ധിച്ച തീരുമാനങ്ങള്‍ പ്രഖ്യാപിക്കും.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍