ലൌ ജിഹാദ് സംഘപരിവാറിന്‍റെ അജന്‍ഡ: ശ്രീരാമകൃഷ്ണന്‍
ന്യൂഡല്‍ഹി, ശനി, 31 ഒക്ടോബര്‍ 2009( 11:11 IST )
PRO
PRO
ലൌ ജിഹാദ് വിവാദം സംഘപരിവാറിന്‍റെ രാഷ്‌ട്രീയ അജന്‍ഡയുടെ ഭാഗമാണെന്ന് ഡി വൈ എഫ് ഐ അഖിലേന്ത്യ പ്രസിഡന്‍റ് പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. മിശ്രവിവാഹിതരെ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്താന്‍ മാത്രമേ ഈ വിവാദം ഉപകരിക്കൂ.
എന്നാല്‍ പ്രണയത്തിന്‍റെ പേരില്‍ സംഘടിതമായ മതംമാറ്റം നടക്കുന്നുണ്ടെങ്കില്‍ അത് അന്വേഷിക്കേണ്ടതാണെന്നും ശ്രീരാമകൃഷ്‌ണന്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, ലൌ ജിഹാദിനെ അമര്‍ച്ച ചെയ്യേണ്ട കടമയും ബാധ്യതയും സംസ്ഥാന സര്‍ക്കാരിനാണെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി പി കെ നാരായണ പണിക്കര്‍ പറഞ്ഞു. ഇത് യഥാവിധി നിര്‍വ്വഹിച്ചില്ലെങ്കില്‍ ആ ജോലി ജനങ്ങള്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
എന്‍ എസ് എസിന്‍റെ 95 ാം വാര്‍ഷിക പൊതുയോഗത്തില്‍ പങ്കെടുത്ത് ചങ്ങനാശ്ശേരിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.