ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » ഐഎഫ്എഫ്കെ: പഴശ്ശിരാജ ലോകസിനിമാവിഭാഗത്തില്‍ (Pazhassiraja in IFFK)
Feedback Print Bookmark and Share
 
PRO
PRO
തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള മലയാള ചലച്ചിത്രങ്ങളുടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ഹരിഹരന്‍ സംവിധാനം ചെയ്‌ത പഴശ്ശിരാജ ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

പ്രിയനന്ദനന്‍റെ സൂഫി പറഞ്ഞ കഥ, മധു കൈതപ്രത്തിന്‍റെ മധ്യവേനല്‍ എന്നീ ചിത്രങ്ങള്‍ മത്സരവിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

രഞ്ജിത്തും കൂട്ടരും ചേര്‍ന്നൊരുക്കിയ കേരള കഫെ, ടി വി ചന്ദ്രന്‍റെ ഭൂമി മലയാളം, ശ്യാമപ്രസാദിന്‍റെ ഋതു, എം പി സുകുമാരന്‍ നായരുടെ രാമാനം, ജോഷി മാത്യുവിന്‍റെ പത്താം നിലയിലെ തീവണ്ടി, രാജീവ് നാഥിന്‍റെ പകല്‍നക്ഷത്രങ്ങള്‍, സോഹന്‍ ലാലിന്‍റെ ഓര്‍ക്കുക വല്ലപ്പോഴും എന്നീ സിനിമകളും മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍