സംസ്ഥാനത്തെ ക്വട്ടേഷന്‍ സംഘങ്ങളും കൊള്ളസംഘങ്ങളും ആഭ്യന്തരമന്ത്രിയുടെ വളര്‍ത്തുപുത്രന്മാരായി മാറിയെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പി കെ കൃഷ്‌ണദാസ് പറഞ്ഞു. ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ മുസ്ലീം സംഘടനകള്‍ ലൌ ജിഹാദിനെ ന്യായീകരിക്കാനാണ് ശ്രമിക്കുന്നത്. ലൌ ജിഹാദ് വിഘടവാദം വളര്‍ത്തുന്ന സംഘടനയാണ്. എല്‍ ഡി എഫും യു ഡി എഫും ന്യുനപക്ഷ വോട്ടുകള്‍ ലക്‌ഷ്യം വെച്ചാണ് ലൌ ജിഹാദിനെതിരെ പ്രതികരിക്കാത്തത്. ലൌ ജിഹാദിനെതിരെയുള്ള വ്യക്തമായ തെളിവുകള്‍ സര്‍ക്കാരിന്‍റെ പക്കലുണ്ടെന്നും കൃഷ്‌ണദാസ് പറഞ്ഞു.
ആസിയാന്‍ കരാറിലെ നെഗറ്റീവ് ലിസ്‌റ്റ് ഉമ്മന്‍ ചാണ്ടി പ്രഖ്യാപിക്കുകയല്ല വേണ്ടതെന്നും പ്രധാനമന്ത്രിയെക്കൊണ്ട് പ്രഖ്യാപിപ്പിക്കുകയാണ് ചെയ്യേണ്ടതെന്നും കൃഷ്‌ണദാസ് പറഞ്ഞു.