സര്‍ക്കാര്‍ മെഡിക്കല്‍ കോളജില ഡോക്‌ടര്‍മാരുടെ സ്വകാര്യപ്രാക്‌ടീസ് നിരോധനം പുന:പരിശോധിക്കുന്ന പ്രശ്‌നമില്ലെന്ന് ആരോഗ്യമന്ത്രി പി കെ ശ്രീമതി പറഞ്ഞു. സ്വകാര്യപ്രാക്‌ടീസ് നടത്താന്‍ ആഗ്രഹമുള്ളവര്‍ക്ക് രാജിവെയ്‌ക്കാമെന്നും മന്ത്രി വ്യക്തമാക്കി. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.
കഴിഞ്ഞദിവസം സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്‌ടര്‍മാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചെങ്കിലും സ്വകാര്യ പ്രാക്‌ടീസ് നിരോധിച്ചതില്‍ സംഘടനയ്‌ക്കുള്ള എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ടെന്നും സ്വകാര്യ പ്രാക്‌ടീസ് ഓപ്‌ഷണലായി നിലനിര്‍ത്തണമെന്നും കെജിഎംസിടിഎ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ പ്രസ്‌താവന.
അതേസമയം മെഡിക്കല്‍ കോളജ് ഡോക്‌ടര്‍മാരുടെ പണിമുടക്ക് നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. സര്‍ക്കാരിനും മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്തയ്‌ക്കും കെജിഎംസിടിഎയ്‌ക്കും ഡിവിഷന്‍ ബെഞ്ച് നോട്ടീസ് അയച്ചു.