ചോദ്യപേപ്പര്‍ വിവാദം: നടപടിയെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്
തിരുവനന്തപുരം, വ്യാഴം, 29 ഒക്ടോബര്‍ 2009( 12:30 IST )
സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷയ്‌ക്കുള്ള ചോദ്യപേപ്പറുകളില്‍ വിവാദകരമായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് ഹയര്‍ സെക്കണ്ടറി ഡയറക്‌ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി.
വിവാദകരമായ ചോദ്യങ്ങള്‍ ഉള്‍പ്പെട്ടത് വിദ്യാഭ്യാസമന്ത്രിയുടെ അറിവോടെയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. രാവിലെ പതിനൊന്നര മണിയോടെയാണ് പ്രതിഷേധമാര്‍ച്ച് നടത്തിയത്. തുടര്‍ന്ന് ധര്‍ണ ആരംഭിച്ചെങ്കിലും പൊലീസ് എത്തി ഇവരെ അറസ്‌റ്റ് ചെയ്‌ത് നീക്കുകയായിരുന്നു.
മേഴ്സി രവിയെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുള്ള ചോദ്യപേപ്പര്‍ വന്ന സാഹചര്യത്തിലായിരുന്നു യുത്ത് കോണ്‍ഗ്രസിന്‍റെ പ്രതിഷേധം.
അതേസമയം പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകളുടെ ചോദ്യ പേപ്പര്‍ ഹയര്‍ സെക്കണ്ടറി ഡയറക്‌ടറേറ്റ് തയ്യാറാക്കണമെന്ന് വിദ്യാഭ്യാസമന്ത്രി എം എ ബേബി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു.