ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » ഉപതെരഞ്ഞെടുപ്പ്: യുഡിഎഫ് മുന്നോട്ട് (Local body elections: UDF retains lead)
Feedback Print Bookmark and Share
 
സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് മുന്നേറുന്നു. ഉപതെരഞ്ഞെടുപ്പ് നടന്ന 12 ജില്ലകളിലെ 29 വാര്‍ഡുകളില്‍ രണ്ട് സീറ്റ് എല്‍ ഡി എഫില്‍ നിന്ന് യു ഡി എഫ് പിടിച്ചെടുത്തു. ഇന്നലെയായിരുന്നു തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്നത്.

മല്ലപ്പുറം ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന നാല് സീറ്റുകളിലും യു ഡി എഫ് വിജയിച്ചു. മൂന്ന് സീറ്റുകള്‍ നിലനിര്‍ത്തിയപ്പോള്‍ ഒരു സീറ്റ് എല്‍ ഡി എഫില്‍ നിന്ന് പിടിച്ചെടുക്കുകയായിരുന്നു.

അടൂര്‍ നഗരസഭാ ഒന്നാം വാര്‍ഡില്‍ സി പി എമ്മിലെ തേജസ്‌ 87 വോട്ടിനും കോട്ടയം ആര്‍പ്പൂക്കര അഞ്ചാം വാര്‍ഡില്‍ എല്‍ ഡി എഫിലെ പി കെ ഷാജി(സി പി എം)യുമാണ്‌ വിയിച്ചത്‌.

മാന്നാര്‍, തിരുവണ്‌ ടൂര്‍ ഗ്രാമപഞ്ചായത്തില്‍ മഴുക്കീര്‍ വാര്‍ഡില്‍ യു ഡി എഫിലെ ജെസി കൊണ്‌ടോട്ടി, മലപ്പുറം പോലൂര്‍ ഗ്രാമപഞ്ചായത്ത്‌ 12-ാ‍ം വാര്‍ഡല്‍ യു ഡി എഫിലെ പൊറ്റയില്‍ മുഹമ്മദ്‌ (കോണ്‍ഗ്രസ്‌)എന്നിവര്‍ വിജയിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി നിര്‍മ്മല ഷാജി വിജയിച്ചു.

ഇടുക്കി ജില്ലായിലെ തേക്കടി പഞ്ചായത്തിലെ കുമളില്‍ വാര്‍ഡ് എല്‍ ഡി എഫ് നിലനിര്‍ത്തി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍