ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » മുല്ലപ്പെരിയാര്‍: ഡിഎംകെ പ്രതിഷേധം മാറ്റിവെച്ചു (Mullapperiyar: DMK postpones exception)
Feedback Print Bookmark and Share
 
PRO
PRO
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നവംബര്‍ ഒന്നിന് നടത്താനിരുന്ന പ്രതിഷേധ യോഗം ഡി എം കെ മാറ്റിവെച്ചു. മുല്ലപ്പെരിയാറില്‍ സര്‍വ്വേ നടത്താന്‍ കേരളത്തിന് അനുമതി നല്കിയതിനെതിരെ മധുരയില്‍ നടത്താനിരുന്ന പ്രതിഷേധസമ്മേളനമാണ് അനിശ്‌ചിതകാലത്തേക്ക് മാറ്റിവെച്ചത്.

മുഖ്യമന്ത്രിയും ഡി എം കെ അധ്യക്ഷനുമായ കരുണാനിധിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിന്‍റെ ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ വാദം തുടരുന്നത് പരിഗണിച്ചാണ് യോഗം മാറ്റിവെച്ചിരിക്കുന്നത്.

അതേസമയം, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇന്നലെ സുപ്രീംകോടതിയില്‍ പുനരാരംഭിച്ച വാദത്തില്‍ ഡാമിന്‍റെ സുരക്ഷ പരിശോധിക്കാന്‍ വിദഗ്‌ദ്ധസമിതിയെ നിയോഗിക്കണമെന്ന് സുപ്രീംകോടതി കേരളത്തിനോടും തമിഴ്‌നാടിനോടും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ കേരളവും തമിഴ്‌നാടും തമ്മില്‍ ഐക്യമുണ്ടായില്ല. സമിതിയെ പിന്നീട് സുപ്രീംകോടതി നിശ്‌ചയിക്കും.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍