ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » ഡോക്ടര്‍മാര്‍ സമരം പിന്‍‌വലിച്ചേക്കും (Govt. Doctors may withdraw strike today)
Feedback Print Bookmark and Share
 
PRO
സംസ്ഥാനത്തെ മെഡിക്കല്‍ കോളജ്‌ ഡോക്ടര്‍മാര്‍ നാലുമാസമായി നടത്തിവന്ന സമരം ഇന്നു പിന്‍വലിച്ചേക്കും. സമരം പിന്‍‌വലിച്ചുകൊണ്ടുള്ള പ്രഖ്യാപനം ഇന്നു കൊച്ചിയില്‍ ചേരുന്ന കെജിഎംസിടിഎ സെന്‍ട്രല്‍ എക്സിക്യൂട്ടീവ്‌ യോഗത്തിലുണ്ടാവുമെന്നാണ് സൂചന.

സ്വകാര്യ പ്രാക്ടീസ്‌ നിര്‍ത്തലാക്കിയതിലും ശമ്പളപരിഷ്കരണത്തിലെ അപാകതകളിലും പ്രതിഷേധിച്ചാണ് ഡോക്ടര്‍മാരുടെ സംഘടനയായ കെജി‌എം‌സി‌ടി‌എ സമരം ആരംഭിച്ചത്. തിരുവനന്തപുരത്ത്‌ ഇന്നലെ ചേര്‍ന്ന കെജിഎംസിടിഎയുടെ ജനറല്‍ ബോഡിയില്‍ സമരം പിന്‍വലിക്കാന്‍ ധാരണയായിരുന്നു.

സ്വകാര്യ പ്രാക്ടീസ്‌ നിരോധനം ബാധിക്കുന്നത്‌ ജനങ്ങളെയാണെങ്കില്‍ അവര്‍ പ്രതികരിക്കട്ടെ എന്ന നിലപാടാണ്‌ ജനറല്‍ ബോഡിയില്‍ ഉയര്‍ന്നത്‌. സ്വകാര്യപ്രാക്ടീസ്‌ എന്ന ആവശ്യത്തില്‍ മാത്രം ഉറച്ചുനിന്നുകൊണ്ടുള്ള സമരം ജനവികാരം എതിരാക്കുമെന്ന പൊതുവികാരമാണ് ജനറല്‍ ബോഡിയിലുയര്‍ന്നത്.

ആലപ്പുഴയില്‍ ആരോഗ്യമന്ത്രി പി. കെ. ശ്രീമതിയുമായി നടത്തിയ ചര്‍ച്ചകളില്‍ ഉപതിരഞ്ഞെടുപ്പുകള്‍ കഴിയുംവരെ കാത്തിരിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടതുമാണു സമരം പിന്‍വലിക്കാന്‍ കെജിഎംസിടിഎ ഭാരവാഹികളെ പ്രേരിപ്പിച്ചത്. കടും‌പിടുത്തം തുടര്‍ന്നാല്‍ സര്‍ക്കാരില്‍ നിന്നും ഇനി അനുകൂലനിലപാടുണ്ടാകില്ലെന്ന വിലയിരുത്തലിലാണ് മിക്ക ഡോക്ടര്‍മാരും. എന്നാല്‍ സമരം പിന്‍‌വലിക്കുന്നത് സംബന്ധിച്ച് ഒരുവിഭാഗം ഡോക്ടര്‍മാര്‍ക്ക് ഇപ്പോഴും എതിര്‍പ്പുണ്ട്. അതേസമയം ഏതാനും ഡോക്ടര്‍മാരും സര്‍ക്കാര്‍ ജോലി രാജിവെച്ച് സ്വകാര്യ ചികിത്സ തുടരാനുള്ള തീരുമാനത്തിലാണ്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍