ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » നല്ല ഇടയന്‍ ഓര്‍മ്മയായി (Dr. Acharuparampil enters the world of reminiscence)
Feedback Print Bookmark and Share
 
വരാപ്പുഴ ആര്‍ച്ച് ബിഷപ്പും കേരള കാത്തലിക് ബിഷപ് കൌണ്‍സില്‍ വരാപ്പുഴ ആര്‍ച്ച് ബിഷപ്പും കേരള കാത്തലിക് ബിഷപ്പ് കൌണ്‍സില്‍ അധ്യക്ഷനുമായ ഡോ. ഡാനിയല്‍ അച്ചാരുപറമ്പിലിന്‍റെ ഭൌതികശരീരം കബറടക്കി. സംസ്ഥാന സര്‍ക്കാരിന്‍റെ പൂര്‍ണ ഔ‍ദ്യോഗിക ബഹുമതികളോടെ സെന്‍റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലിലെ അള്‍ത്താരയ്ക്കു സമീപത്തുള്ള കല്ലറയിലാണ് കബറടക്കിയത്.

എറണാകുളം സെന്‍റ് ആല്‍ബര്‍ട്സ്‌ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൈതാനത്തു പ്രത്യേകം തയ്യാ‍ക്കിയ വേദിയിലാണ് കബറടക്ക ചടങ്ങുകള്‍ നടന്നത്.

മുംബൈ ആര്‍ച്ച്‌ ബിഷപ്‌ കൂടിയായ കര്‍ദിനാള്‍ ഓ‍സ്‌വാര്‍ഡ്‌ ഗ്രേഷസിന്‍റെ നേതൃത്വത്തിലായിരുന്നു ദിവ്യബലി ചടങ്ങുകള്‍. മലങ്കര കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ലിമ്മിസ്‌ കാതോലിക്കാ ബാവ, സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍, തിരുവനന്തപുരം അതിരൂപത ആര്‍ച്ച്‌ ബിഷപ്‌ ഡോ. എം സൂസപാക്യം എന്നിവരുടെ നേതൃത്വത്തിലാണ്‌ പ്രാര്‍ഥനാ ശുശ്രൂഷകള്‍ നടന്നത്.

ചരമ ശുശ്രൂഷകള്‍ക്കുശേഷം നഗരികാണിക്കല്‍ പ്രദക്ഷിണം നടത്തി. അതിനു ശേഷമാണ് കത്തീഡ്രല്‍ അള്‍ത്താരയ്ക്കു സമീപത്തുള്ള കല്ലറയില്‍ കബറടക്കിയത്.

തിങ്കളാഴ്ച രാവിലെ 11.30ഓടെയായിരുന്നു ആര്‍ച്ച് ബിഷപ്പ് ഡോ. ഡാനിയേല്‍ അച്ചാരുപറമ്പില്‍ കാലം ചെയ്തത്. കരള്‍ സംബന്ധമായ രോഗത്തിന് ഏറെ നാളായി ചികിത്സയിലായിരുന്നു. 1996 മുതല്‍ വാരാപ്പുഴ ആര്‍ച്ച് ബിഷപ്പായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. കെ ആര്‍ എല്‍ സി സിയുടെ സ്ഥാപകനാണ്. കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലും അദ്ദേഹത്തിന്‍റെ ശക്തമായ ഇടപെടല്‍ ഉണ്ടായിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍