ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » മുല്ലപ്പെരിയാറില്‍ അഭിപ്രായ ഐക്യമില്ല (No consensus yet in Mullapperiyar issue)
Feedback Print Bookmark and Share
 
PRO
PRO
മുല്ലപ്പെരിയാര്‍ ഡാമിന്‍റെ സുരക്ഷ പരിശോധിക്കാനുള്ള സമിതിയുടെ കാര്യത്തില്‍ കേരളവും തമിഴ്‌നാടും തമ്മില്‍ അഭിപ്രായ ഐക്യമുണ്ടായില്ല. സമിതിയെ പിന്നീട് സുപ്രീംകോടതി നിശ്‌ചയിക്കും. സമിതിയുടെ ഘടന, പരിശോധനാവിഷയങ്ങള്‍ എന്നിവയിലായിരുന്നു തര്‍ക്കം.

മുല്ലപ്പെരിയാര്‍ ഡാമിന്‍റെ സുരക്ഷ പരിശോധിക്കാന്‍ വിദഗ്‌ദ്ധസമിതിയെ നിയോഗിക്കണമെന്ന് ഇന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. കേന്ദ്രജലകമ്മീഷനെ തന്നെ സുരക്ഷ പരിശോധനയ്‌ക്കായി നിയോഗിക്കുന്നതിനെക്കുറിച്ച്‌ കോടതി അഭിപ്രായം ആരായുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്‌ അംഗീകരിയ്ക്കാനാവില്ലെന്ന്‌ കേരളം അറിയിക്കുകയായിരുന്നു.

നേരത്തെ ജലനിരപ്പ്‌ ഉയര്‍ത്തുന്നതില്‍ കുഴപ്പമില്ലെന്ന്‌ അനുമതി നല്‍കിയത്‌ കമ്മീഷനായതിനാലായിരുന്നു ഇത്. തുടര്‍ന്ന്‌ ജലകമ്മീഷനിലെ മുന്ന്‌ പ്രതിനിധികളും സംസ്ഥാനങ്ങളില്‍ നിന്നുള്ള രണ്‌ട്‌ വീതം പ്രതിനിധികളുമടങ്ങുന്ന സ്വതന്ത്ര സമതിയെ നിയോഗിക്കുന്നതിനെക്കുറിച്ച്‌ കോടതി ആരാഞ്ഞു.

ഇതിലും ജലകമ്മീഷന്‍റെ സാന്നിദ്ധ്യത്തിലുള്ള വിയോജിപ്പ്‌ കേരളം അറിയിച്ചു. തുടര്‍ന്നാണ്‌ ഇരു സംസ്ഥാനങ്ങളിലെയും അഭിഭാഷകര്‍ യോജിച്ചൊരു തീരുമാനത്തിലെത്തുന്നതിന്‌ കോടതി നിര്‍ദ്ദേശിച്ചത്‌.

ഇരു സംസ്ഥാനങ്ങളിലെയും അഭിഭാഷകസമിതി ഇക്കാര്യം ചര്‍ച്ചചെയ്ത് സമിതിയുടെ രൂപഘടനയെപ്പറ്റി ഉച്ചക്ക് ശേഷം സുപ്രീംകോടതിയെ അറിയിക്കണമെന്ന് കേസില്‍ വാദം കേള്‍ക്കുന്ന ജസ്റ്റിസുമാരായ ഡി കെ ജയിന്‍, മുകുന്ദകം ശര്‍മ, ആര്‍ എസ് ലോധ എന്നിവര്‍ കേരളത്തിന്റെയും തമിഴ്നാടിന്റെയും അഭിഭാഷകരോട് ആവശ്യപ്പെടുകയായിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍