ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » പഴശ്ശിരാജ പനോരമയിലെത്തിയേക്കും ('pazhassiraja' likely to hit the Indian Panorama)
Feedback Print Bookmark and Share
 
PRO
ഹരിഹരന്‍ - എം ടി - മമ്മൂട്ടി ടീമിന്‍റെ ‘പഴശ്ശിരാജ’ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ ഇടം പിടിക്കാന്‍ സാധ്യത. പഴശ്ശിരാജയെ പനോരമയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി ചൊവ്വാഴ്ച ഉത്തരവിട്ട പശ്ചാത്തലത്തിലാണ് ഇത്. പനോരമയില്‍ ഉള്‍പ്പെട്ടിട്ടുള്ള സിനിമകളുടെ പേരുകള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ പഴശ്ശിരാജയും ഇടം കണ്ടേക്കുമെന്നാണ് സൂചന.

‘പഴശ്ശിരാജ’ സിനിമയെ പനോരമയില്‍ പ്രവേശനം നല്‍കാതെ അവഗണിക്കുന്നു എന്നുകാണിച്ച് പഴശ്ശിരാജ ഫൌണ്ടേഷനും പഴശ്ശിരാജ ട്രസ്റ്റും നല്‍കിയ ഹര്‍ജിയിലാണ് ഡല്‍ഹി ഹൈക്കോടതി അനുകൂല വിധി പ്രഖ്യാപിച്ചത്. പഴശ്ശിരാജയെ പനോരമയില്‍ പരിഗണിക്കുന്നില്ലെങ്കില്‍ ഹര്‍ജിക്കാര്‍ക്ക് ഈ ആവശ്യം ഉന്നയിച്ച് വീണ്ടും കോടതിയെ സമീപിക്കാമെന്നും ഉത്തരവില്‍ പറയുന്നു.

ഷാജി എന്‍ കരുണിന്‍റെ കുട്ടിസ്രാങ്ക്, ശിവന്‍റെ ‘കേശു’ എന്നീ സിനിമകള്‍ മാത്രമാണ് മലയാളത്തില്‍ നിന്ന് ഇന്ത്യന്‍ പനോരമയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നാണ് വിവരം. മലയാള സിനിമയെ പനോരമ തെരഞ്ഞെടുപ്പില്‍ തഴഞ്ഞതായി ആരോപിച്ച് സംവിധായകന്‍ രഞ്ജിത് കേരളാ ഹൈക്കോടതില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പനോരമയിലെ ചിത്രങ്ങളുടെ പട്ടിക പ്രഖ്യാപിക്കുന്നത് ഹൈക്കോടതി വിലക്കിയിരുന്നു.

അതേസമയം, പഴശ്ശിരാജ എന്ന സിനിമയ്ക്ക് സര്‍ക്കാര്‍ അനുവദിച്ച വിനോദ നികുതിയിളവിന്‍റെ ആനുകൂല്യം പ്രേക്ഷകര്‍ക്കും ലഭിക്കണമെന്ന് ഇന്ന് കേരളാ ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍