ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » ഡോ. ഡാനിയേല്‍ അച്ചാരുപറമ്പില്‍ കാലം ചെയ്തു (Dr. Daniyel Acharuparambil passes away)
Feedback Print Bookmark and Share
 
PRO
കേരള കാത്തലിക് ബിഷപ്പ് കൌണ്‍സില്‍ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ഡോ.ഡാനിയേല്‍ അച്ചാരുപറമ്പില്‍ കാലം ചെയ്തു. 70 വയസായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ 11.30ഓടെയായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ രോഗത്തിന് ഏറെ നാളായി ചികിത്സയിലായിരുന്നു.

1996 മുതല്‍ വാരാപ്പുഴ ആര്‍ച്ച് ബിഷപ്പായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. കെ ആര്‍ എല്‍ സി സിയുടെ സ്ഥാപകനാണ്. സഭാ പ്രവര്‍ത്തനങ്ങളില്‍ മാത്രമല്ല കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലും അദ്ദേഹത്തിന്‍റെ ശക്തമായ ഇടപെടല്‍ ഉണ്ടായിരുന്നു. മൂലമ്പള്ളി കുടിയൊഴിപ്പിക്കല്‍ പ്രശ്നത്തിലും സുനാമി ഫണ്ട് തിരിമറി കേസിലും അദ്ദേഹം നടത്തിയ ഇടപെടല്‍ അവയില്‍ ചിലത് മാത്രമാണ്.

1966 ല്‍ പൗരോഹത്യം സ്വീകരിച്ച അദ്ദേഹം ഒ സി ഡി സഭാംഗമാണ്‌. അച്ചാരുപറമ്പിലിന്‍റെ നിര്യാണത്തില്‍ മന്ത്രിമാരായ എം എ ബേബി, എസ് ശര്‍മ, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, ടി എം ജേക്കബ്, രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ പ്രമുഖര്‍ അനുശോചിച്ചു. മൃതദേഹം സെന്‍റ് ഫ്രാന്‍സിസ് കത്തീഡ്രലില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും. ബുധനാഴ്ച വൈകിട്ട് 3:30നാണ് സംസ്കാരം.

പള്ളിപ്പുറം അച്ചാരുപറമ്പില്‍ റോക്കി - മോണിക്ക ദമ്പതികളുടെ മകനായി 1939 മെയ് 12നാണ് ഡാനിയേല്‍ അച്ചാരുപറമ്പില്‍ ജനിച്ചത്. പള്ളിപ്പുറം സെന്റ്‌ റോക്കീസ്‌, സെന്റ്‌ മേരീസ്‌, ചെറായി രാമവര്‍മ സ്കൂളുകളിലെ വിദ്യാഭ്യാസത്തിന് ശേഷം 1956 മെയ് മാസത്തില്‍ കര്‍മ്മലീത്ത വൈദിക സമൂഹത്തില്‍ ചേര്‍ന്നു. 1966 മാര്‍ച്ച് 14നാണ് വൈദികനായി പട്ടം ലഭിച്ചു.

ആലുവ പൊന്തിഫിക്കല്‍ സെമിനാരിയില്‍ നിന്ന് ഫിലോസഫി, തിയോളജി, ധനതത്വശാസ്ത്രം എന്നിവയില്‍ ബിരുദം നേടി. ഹിന്ദു ബനാറസ് സര്‍വകലാശാലയില്‍ നിന്ന് പിന്നീട് ഫിലോസഫിയില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. 1978 ല്‍ പി എച്ച് ഡി നേടി. 1996 നവംബര്‍ മൂന്നിനാണ് അതിരൂപതാ മെത്രാനായി സ്ഥാനമേറ്റത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍