ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » ഡോക്ടര്‍മാരുമായി ഇനി ചര്‍ച്ചയില്ല: ശ്രീമതി (Sreemathi slams KGMCTA decision)
Feedback Print Bookmark and Share
 
PRO
സമരം തുടരുന്ന ഡോക്ടര്‍മാരുമായി ഇനി ചര്‍ച്ചയില്ലെന്ന് ആരോഗ്യമന്ത്രി പി കെ ശ്രീമതി. ജോലിക്ക് ഹാജരാകാത്ത ഡോക്ടര്‍മാരുടെ പേര് വിവരങ്ങള്‍ കൈമാറാന്‍ ജില്ലാ മെഡിക്കല്‍ സൂപ്രണ്ടുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും അവര്‍ പറഞ്ഞു. സമരം ശക്തമായി നേരിടുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

അതേസമയം സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് അധ്യാപകര്‍ ഇന്നുമുതല്‍ വീണ്ടും സമരം തുടങ്ങി. ഇന്ന് നടത്താനിരുന്ന ചര്‍ച്ചയില്‍ നിന്ന് ആരോഗ്യ വകുപ്പ് ഏകപക്ഷീയമായി പിന്‍‌മാറിയതിനെ തുടര്‍ന്നാണ് സമരം പുനരാരംഭിക്കാന്‍ കെ ജി എം സി ടി എ തീരുമാനിച്ചത്. സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് ഇന്നലെ വരെ ഡോക്ടര്‍മാര്‍ സമരം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.

പേവാര്‍ഡ്‌ പ്രവേശനം തടയാനും അധ്യാപന, പരീക്ഷാ ഡ്യൂട്ടികളില്‍ നിന്നു വിട്ടുനില്‍ക്കാനുമാണ്‌ സംഘടനാ തീരുമാനം. തെരെഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടിയാണ്‌ കെജിഎംസിടിഎയുമായി ബുധനാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന ചര്‍ച്ചയില്‍ നിന്ന്‌ സര്‍ക്കാര്‍ പിന്‍മാറിയത്‌.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍