ന്യൂഡല്‍ഹി, ചൊവ്വ, 20 ഒക്ടോബര്‍ 2009( 18:55 IST )
കണ്ണൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ അറിയിക്കാന്‍ യു ഡി എഫ് സംഘം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നവീന്‍ ചൌളയെ കണ്ടു. കണ്ണൂര്‍ എംപി കെ സുധാകരന്‍റെ നേതൃത്വത്തിലുള്ള് സംഘമാണ് തെരഞ്ഞെടുപ്പ് കമ്മീഷണറെ ക്ണ്ടത്.
കണ്ണൂര്‍ ജില്ലയിലെ മുഴുവന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും മാറ്റി ചീഫ് ഇലക്‌ടറല്‍ ഓഫിസറുടെയോ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറുടെയോ മേല്‍നോട്ടത്തില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നു നിവേദകസംഘം അഭ്യര്‍ഥിച്ചു. വോട്ടര്‍ പട്ടികയിലെ ക്രമക്കേട് പരിഹരിക്കാനായില്ലെങ്കില്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക അനുസരിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്നും സംഘം ആവശ്യപ്പെട്ടു.
നിഷ്പക്ഷവും നീതിപൂര്‍വ്വവുമായ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് യുഡിഎഫ് ആവശ്യപ്പെട്ടതെന്നും തിരഞ്ഞെടുപ്പ് നീട്ടി വെയ്ക്കണമെന്ന ആവശ്യം യുഡിഎഫിനില്ലെന്നും കെപിസിസി പ്രസിഡന്റ് രരേശ് ചെന്നിത്തല പിന്നീട് പറഞ്ഞു.