ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » രവിയുടെ ചട്ടലംഘനം: കളക്‌ടര്‍ റിപ്പോര്‍ട്ട് നല്‌കി (Vayalar ravi violated election code of conduct: Collector)
Feedback Print Bookmark and Share
 
PRO
കേന്ദ്രമന്ത്രി വയലാര്‍ രവി തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കാണിച്ച് കണ്ണൂര്‍ ജില്ലാ കളക്‌ടര്‍ മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കി. നേരത്തെ മന്ത്രി ചട്ടം ലംഘിച്ചെന്ന് സംശയമുണ്ടെന്ന് കളക്ടര്‍ ബോധിപ്പിച്ചിരുന്നു.

കളക്‌ടറുടെ റിപ്പോര്‍ട്ട് പ്രതീക്ഷിച്ചതാണെന്ന് കണ്ണൂര്‍ എംപി കെ സുധാകരന്‍ പറഞ്ഞു. കളക്‌ടര്‍ ഉള്‍പ്പെടെയുള്ള കണ്ണൂരിലെ എല്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും മാറ്റണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കണ്ണൂരില്‍ പ്രചാരണത്തിനെത്തിയ വയലാര്‍ രവി ജില്ലാ കളക്ടര്‍ തെരഞ്ഞെടുപ്പ് നടപടികളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വോട്ടര്‍പട്ടിക വിവാദം പരാമര്‍ശിച്ചായിരുന്നു മന്ത്രിയുടെ അഭിപ്രായം. പിന്നീട് നിര്‍മ്മലഗിരി കോളേജില്‍ പ്രസംഗിക്കാനെത്തിയ മന്ത്രി കോളേജിന്‍റെ മൈതാന നിര്‍മ്മാണത്തിന് അഞ്ച് ലക്ഷം രൂപയും വാഗ്ദാനം ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് സിപിഎം ജില്ലാ നേതൃത്വം പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീ‍പിച്ചത്.

കണ്ണൂര്‍ നിയസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാന്‍ കേന്ദ്രസഹായത്തോടെ യു ഡി എഫ്‌ ശ്രമിക്കുകയാണെന്ന്‌ സി പി എം നേതാവ് ഇ പി ജയരാജന്‍ ആരോപിച്ചു.

ഇതിനിടയില്‍ കണ്ണൂര്‍ നിയമാഭാ ഉപതെരഞ്ഞെടുപ്പ് മാറ്റിവെയ്‌ക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പി കെ കൃഷ്‌ണദാസ് കേന്ദ്രതെരഞ്ഞെടുപ്പു കമ്മീഷന് കത്തു നല്കി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍