ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » രവിയ്‌ക്കെതിരായ പരാതി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് (Complaint against Vayalar ravi will hand over to Central Commission)
Feedback Print Bookmark and Share
 
കേന്ദ്രമന്ത്രി വയലാര്‍ രവി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന പരാതി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനു കൈമാറുമെന്ന് ചീഫ്‌ ഇലക്‌ടറല്‍ ഓഫിസര്‍ നളിനി നെറ്റോ. വോട്ടര്‍ പട്ടികയിലെ ക്രമക്കേട്‌ സംബന്ധിച്ച പരാതികള്‍ പരിശോധിച്ചു വരികയാണെന്നും നളിനി നെറ്റോ പറഞ്ഞു.

എന്നാല്‍ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന ആരോപണത്തെക്കുറിച്ച്‌ പ്രതികരിക്കാന്‍ വയലാര്‍ രവി തയാറായില്ല. തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ആവശ്യപ്പെടുമ്പോള്‍ വിശദീകരണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

യു ഡി എഫിന്‍റെ തെരഞ്ഞെടുപ്പു കണ്‍വെന്‍ഷനോടനുബന്ധിച്ച് കണ്ണൂരിലെത്തിയ വയലാര്‍ രവി കണ്ണൂര്‍ പ്രസ് ക്ലബിലും കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളജിലും നടത്തിയ പ്രസ്‌താവനകള്‍ പെരുമാറ്റച്ചട്ട ലംഘനമാകാം എന്നു സംശയിക്കുന്നതായി കാണിച്ചു ജില്ലാ വരണാധികാരി കൂടിയായ കളക്ടര്‍ വി കെ ബാലകൃഷ്ണന്‍ മുഖ്യതെരഞ്ഞെടുപ്പ്‌ ഓഫിസര്‍ നളിനി നെറ്റോയ്ക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍