പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » വയലാര്‍ രവി ചട്ടം ലംഘിച്ചിട്ടുണ്ടാകാം: കണ്ണൂര്‍ കളക്ടര്‍ (Vayalar ravi may violated Election code of conduct: Kannur District Collector)
വയലാര്‍ രവി ചട്ടം ലംഘിച്ചിട്ടുണ്ടാകാം: കണ്ണൂര്‍ കളക്ടര്‍
കണ്ണൂര്‍, ഞായര്‍, 18 ഒക്ടോബര്‍ 2009( 11:08 IST )
PRO
കേന്ദ്രമന്ത്രി വയലാര്‍ രവി കണ്ണൂരില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടുണ്ടാവാമെന്ന് കാണിച്ച് ജില്ലാ കളക്ടര്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. സിപിഎം ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്.
യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കണ്ണൂരിലെത്തിയ വയലാര്‍ രവി വാര്‍ത്താസമ്മേളനത്തിനിടെ വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി കളക്ടറേ വിമര്‍ശിച്ചിരുന്നു. കളക്ടര്‍ സ്വയം തെരഞ്ഞെടുപ്പ് ഉത്തരവാദിത്വത്തില്‍ നിന്നൊഴിഞ്ഞ് നില്‍ക്കുന്നതാണ് നല്ലതെന്നും വയലാര്‍ രവി അഭിപ്രായപ്പെട്ടിരുന്നു.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഒരു ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുന്ന രീതിയിലാണ് മന്ത്രി സംസാരിച്ചതെന്നും ഇത് ചട്ടലംഘനമാണെന്നും കാണിച്ചായിരുന്നു സിപിഎം പരാതി നല്‍കിയത്. നിര്‍മ്മലഗിരി കോളേജില്‍ നടന്ന മറ്റൊരു യോഗത്തില്‍ കോളേജിന് മൈതാനം നിര്‍മ്മിക്കാന്‍ അഞ്ചുലക്ഷം രൂപ കൊടുക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു ഇതും ചട്ടലംഘനമാണെന്ന് സിപിഎം ചൂണ്ടിക്കാട്ടിയിരുന്നു.