ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » ശബരിമലയില്‍ പുതിയ മേല്‍ശാന്തിയെ തിരഞ്ഞെടുത്തു (New head priests for Sabarimala Ayyappa Temple)
Feedback Print Bookmark and Share
 
PRO
ശബരിമല ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയായി മാവേലിക്കര മാവേലിക്കര ചെറുകോല്‍ ചെറുതലമഠം ജി വിഷ്ണുനമ്പൂതിരിയെ തിരഞ്ഞെടുത്തു. ആലുവ കോട്ടൂര്‍ ചെറുവള്ളു ഇല്ലത്തെ മാധവന്‍ നമ്പൂതിരിയാണ് മാളികപ്പുറം മേല്‍ശാന്തി. നറുക്കെടുപ്പിലൂടെയാണ് അടുത്ത സീസണിലേക്കുള്ള മേല്‍ശാന്തിയെ തിരഞ്ഞെടുത്തത്.

രാവിലെ ഉഷപൂജയ്ക്ക് ശേഷമായിരുന്നു മേല്‍ശാന്തിമാരുടെ തിരഞ്ഞെടുപ്പ്. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് നറുക്കെടുപ്പ് നടന്നത്. ശബരിമല മേല്‍ശാന്തിയാകാന്‍ പത്തുപേരും മാളികപ്പുറം മേല്‍ശാന്തിയാകാന്‍ ഒന്‍പതുപേരുമാണ് പട്ടികയിലുണ്ടായിരുന്നത്.

തന്ത്രി കണ്ഠരര് മഹേശ്വരരും നറുക്കെടുപ്പിന് സന്നിഹിതനായിരുന്നു. ഒരു വര്‍ഷത്തേക്കാണ് പുതിയ മേല്‍ശാന്തിമാരുടെ നിയമനം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍