ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » മുല്ലപ്പെരിയാര്‍: വി‌എസ് പ്രധാനമന്ത്രിക്ക് കത്തയച്ചു (VS writes to PM over Mullapperiyar issue)
Feedback Print Bookmark and Share
 
PRO
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിനെതിരെ തമിഴ്നാട് നടത്തുന്ന പ്രചാരണങ്ങളില്‍ വീഴരുതെന്ന് കാണിച്ച് മുഖ്യമന്ത്രി വി‌എസ് അച്യുതാനന്ദന്‍ പ്രധാനമന്ത്രി ഡോക്ടര്‍ മന്‍മോഹന്‍ സിംഗിന് കത്തയച്ചു. പുതിയ അണക്കെട്ടില്‍ നിന്ന് പിന്തിരിയരുതെന്നും വി‌എസ് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തമിഴ്നാടിന്‍റെ പ്രതിഷേധം അനാരോഗ്യകരവും നീതീ‍കരിക്കാനാകാത്തതുമാണ്. ഈ നില തുടരുകയാണെങ്കില്‍ കേരളവും അതേ രീതിയില്‍ പ്രതികരിക്കാന്‍ നിര്‍ബന്ധിതമാകുമെന്നും മുഖ്യമന്ത്രി കത്തില്‍ സൂചിപ്പിച്ചു. പുതിയ അണക്കെട്ടിനായി സര്‍വ്വെ നടത്താന്‍ അനുമതി നല്‍കിയ കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേശിന്‍റെ തീരുമാനം സ്വാഗതാര്‍ഹമാണ്. എന്നാല്‍ അതിന്‍റെ പേരില്‍ അദ്ദേഹത്തെ ഒറ്റപ്പെടുത്താനും ആക്രമിക്കാനുമാണ് തമിഴ്നാട് ശ്രമിക്കുന്നത്.

വര്‍ഷങ്ങളായി ഒരു രൂപ പോലും കൈപ്പറ്റാതെ തമിഴ്നാടിന് വെള്ളം നല്‍കുന്ന സംസ്ഥാനമാണ് കേരളം. എന്നാല്‍ ഇപ്പോള്‍ 40 ലക്ഷം ജനങ്ങളുടെ ജീവന്‍ അപകടത്തിലായപ്പോഴാണ് കേരളം ഈ ആവശ്യമുന്നയിക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തമിഴ്നാടിന് ഇനിയും വെള്ളം നല്‍കാന്‍ തയ്യാറാണെന്നും എന്നാല്‍ അത് ജനങ്ങളുടെ ജീവന്‍ പണയപ്പെടുത്തിയാകില്ലെന്നും വി‌എസ് പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍