ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » പഴശ്ശിരാജ ‘ബ്രേവ്ഹാര്‍ട്ടി’നേക്കാള്‍ മികച്ചത്: എം ടി (Pazhassiraja better than Braveheart: MT)
Feedback Print Bookmark and Share
 
PRO
മമ്മൂട്ടി നായകനായ ചരിത്ര സിനിമ പഴശ്ശിരാജ ലോകപ്രശസ്ത സിനിമയായ മെല്‍ ഗിബ്സന്‍റെ ബ്രേവ്ഹാര്‍ട്ടിനേക്കാള്‍ മികച്ചതാണെന്ന് എം ടി വാസുദേവന്‍ നായര്‍. വിദേശ ചിത്രങ്ങളോട് കിടപിടിക്കുന്ന തരത്തിലാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് എം ടി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

പഴശ്ശി എന്ന ചരിത്ര പുരുഷന്‍ കൂടുതലായി രേഖപ്പെടുത്തണം എന്നായിരുന്നു ഇതിന്‍റെ തിരക്കഥയെഴുതുമ്പോള്‍ മനസിലുണ്ടായിരുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പഴശ്ശി നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. അത് ഫലപ്രദമായി കാണിക്കാന്‍ സാധിച്ചുവെന്നാണ് കരുതുന്നത്. തിരക്കഥ സിനിമയായപ്പോള്‍ കൂടുതല്‍ സന്തോഷം തോന്നുന്നതായി അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ചയാണ് വീരപഴശ്ശിയുടെ കഥ പറയുന്ന പഴശ്ശിരാജ റിലീസ് ചെയ്തത്. അത്യാവേശത്തോടെയാണ് മമ്മൂട്ടിയുടെ ആരാധകര്‍ സിനിമ സ്വീകരിച്ചത്. മമ്മൂട്ടിയുടെ ചിത്രത്തില്‍ പാലഭിഷേകം നടത്തിയും ചെണ്ടമേളത്തോടെയുമാണ് ആരാധകര്‍ സിനിമയെ വരവേറ്റത്. കേരളത്തിലെ 130ഓളം കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍