ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » കണ്ണൂര്‍: ജയരാജന്‍ പത്രിക സമര്‍പ്പിച്ചു (Kannur: LDF Candidate MV Jayarajan submits Nomination)
Feedback Print Bookmark and Share
 
കണ്ണൂര്‍ നിയമസഭാമണ്ഡലത്തില്‍ ജനവിധി തേടുന്ന ഇടത് സ്ഥാനാര്‍ത്ഥി എം വി ജയരാജന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. തെരഞ്ഞെടുപ്പ് വരണാധികാരി ബി കുഞ്ഞികൃഷ്ണന്‍ മുന്‍‌പാകെയാണ് ജയരാജന്‍ പത്രിക സമര്‍പ്പിച്ചത്.

പാര്‍ട്ടി ഓഫീസില്‍ നിന്ന് പ്രകടനമായെത്തിയായിരുന്നു ജയരാജന്‍റെ പ്രത്രികാസമര്‍പ്പണം. കണ്ണൂരിന്‍റെ സമഗ്രവികസനത്തിനായി ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് പത്രിക സമര്‍പ്പിച്ച ശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വികസനം എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരിക്കും ജനങ്ങള്‍ക്കിടയില്‍ വോട്ടുതേടുകയെന്നും ജയരാജന്‍ പറഞ്ഞു. ഇത് മൂന്നാം തവണയാണ് എം‌വി ജയരാജയന്‍ നിയമസഭയിലേക്ക് മത്സരിക്കുന്നത്.

സിപി‌എം കേന്ദ്ര കമ്മറ്റി അംഗം ഇ.പി ജയരാജന്‍, ജില്ലാ സെക്രട്ടറി പി ശശി, തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ ചുമതലയുള്ള എം പ്രകാശന്‍ എം‌എല്‍‌എ എന്നിവരും ജയരാജനോടൊപ്പമുണ്ടായിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍