ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » മുഖ്യമന്ത്രി കാഴ്ചക്കാരന്‍ മാത്രം: വയലാര്‍ രവി (CM is only a spectator: Vayalar Ravi)
Feedback Print Bookmark and Share
 
PRO
കേരളത്തിലെ സംഭവങ്ങളില്‍ മുഖ്യമന്ത്രി ഒരു കാഴ്ചക്കാരനായി നില്‍ക്കുന്ന പരിതാപകരമായ അവസ്ഥയാണിപ്പോഴെന്ന് കേന്ദ്രമന്തി വയലാര്‍ രവി. കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാനത്തെ ഗുണ്ടാ ആ‍ക്രമണങ്ങളെക്കുറിച്ച് പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം.

ഇടത് സര്‍ക്കാരിനെതിരെയുള്ള കേരളത്തിലെ ജനവികാരത്തില്‍ മാറ്റമുണ്ടായിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ഇത് ക്യൂടുതല്‍ ഗുരുതരമായിട്ടേ ഉള്ളു. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും തമ്മിലുള്ള താല്‍ക്കാലിക വെടിനിര്‍ത്തലാണ് ആകെയുണ്ടായ പുരോഗതി. എന്നാല്‍ ജനങ്ങളുടെ ദുരിതത്തിന് യാതൊരുമാറ്റവുമില്ലെന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി കാഴ്ചക്കാരന്‍ മാത്രമായിരിക്കുകയാണെന്ന് വയലാര്‍ രവി കുറ്റപ്പെടുത്തിയത്.

തെരഞ്ഞെടുപ്പ് ജോലിയില്‍ നിന്ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍ ഒഴിഞ്ഞുനില്‍ക്കുന്നതാണ് അഭികാമ്യമെന്ന് വോട്ടര്‍പട്ടികയില്‍ ക്രമക്കേട് നടന്ന കാര്യം ചൂണ്ടിക്കാട്ടി വയലാര്‍ രവി പറഞ്ഞു. നിയോജക മണ്ഡലത്തിനു പുറത്തുള്ളവരെ പട്ടികയില്‍ ചേര്‍ക്കുന്നത് കള്ളവോട്ട് നേടി വിജയിക്കാനുള്ള സിപി‌എം തന്ത്രമാണ്. ഇത് ജനാധിപത്യനിഷേധമാണെന്നും വയലാര്‍ രവി കൂട്ടിച്ചേര്‍ത്തു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍