ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » കണ്ണൂര്‍ സര്‍വ്വകക്ഷിയോഗം: യുഡി‌എഫ് ഇറങ്ങിപ്പോയി (UDF walks out from all party meet in Kannur ahead of by election)
Feedback Print Bookmark and Share
 
ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി കണ്ണൂര്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ നിന്ന് യു‌ഡി‌എഫ് നേതാക്കള്‍ ഇറങ്ങിപ്പോയി. ജില്ലാ കളക്ടറാണ് യോഗം വിളിച്ചിരുന്നത്.

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് പരിഹരിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ യോഗത്തിലെടുത്ത തീരുമാനം നടപ്പാക്കാഞ്ഞതില്‍ പ്രതിഷേധിച്ചാണ് യു‌ഡി‌എഫിന്‍റെ ഇറങ്ങിപ്പോക്ക്. ഇന്നലെ ഇക്കാര്യം ചൂണ്ടിക്കാട്ടി യു‌ഡി‌എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.

വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ക്കെതിരെ ഇന്നലെ കോണ്‍ഗ്രസ് എം‌പി കെ സുധാകരന്‍ ശക്തമായ വിമര്‍ശനമുയര്‍ത്തിയിരുന്നു. ക്രമക്കേട് നടന്നതായി സംശയിക്കുന്ന കണക്കുകള്‍ യു‌ഡി‌എഫ് പ്രതിനിധികള്‍ യോഗത്തില്‍ അവതരിപ്പിച്ചു. 6158 പേരെ പട്ടികയില്‍ നിന്ന് മാറ്റി 7852 പേരെ പുതുതായി ചേര്‍ത്തിട്ടുണ്ടെന്ന് യു‌ഡി‌‌എഫ് ചൂണ്ടിക്കാട്ടി.

കഴിഞ്ഞ യോഗത്തില്‍ വോട്ടര്‍പട്ടികയിലെ ക്രമക്കേടുകള്‍ പരിശോധിച്ച് പരിഹരിക്കാമെന്ന് കളക്ടര്‍ ഉറപ്പു നല്‍കിയതായിരുന്നെന്നും എന്നാല്‍ ഇതില്‍ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു യു‌ഡി‌എഫിന്‍റെ ബഹിഷ്കരണം. പട്ടിക തഹസീല്‍ദാരുടെ കയ്യിലാണെന്നും അതിനാലാണ് പുതിയ പട്ടിക യോഗത്തില്‍ ഹാജരാക്കാതിരുന്നതെന്നും കളക്ടര്‍ വിശദീകരിച്ചെങ്കിലും യു‌ഡി‌എഫ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോരുകയായിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍