കോഴിക്കോട്, വെള്ളി, 16 ഒക്ടോബര്‍ 2009( 12:06 IST )
PRO
രാഹുല്‍ഗാന്ധി കാപ്പികുടിച്ച കോഴിക്കോട് പന്തീരാങ്കാവിനടുത്ത് പാലാഴിയിലെ 'ഒലീവ്' ഹോട്ടല്‍ കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും സന്ദര്‍ശിച്ചു. ഹോട്ടല്‍ അടച്ചുപൂട്ടിയ നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
രാവിലെയാണ് നേതാക്കള്‍ ഹോട്ടലില്‍ സന്ദര്‍ശനം നടത്തിയത്. ജി കാര്‍ത്തികേയന്‍, ടി സിദിഖ് എന്നിവരും ഇവരോടൊപ്പമുണ്ടായിരുന്നു. കോഴിക്കോട് സന്ദര്‍ശിക്കുന്നതിനിടെയാണ് രാഹുല്‍ ഒലീവ് ഹോട്ടലില്‍ കയറി കാപ്പി കുടിച്ചത്. രാഹുലിന്‍റെ ഈ അപ്രതീക്ഷിത കാപ്പികുടിയുടെ വാര്‍ത്ത മാധ്യമങ്ങളില്‍ വന്‍ പ്രാധാന്യത്തോടെ ഇടം പിടിക്കുകയും ചെയ്തു.
എന്നാല്‍ ഗുണനിലവാരമില്ലാത്ത വെള്ളമാണ് ഹോട്ടലില്‍ ഉപയോഗിക്കുന്നതെന്നും ഹോട്ടല്‍ പരിസരം വൃത്തിഹീനമാണെന്നും ചൂണ്ടിക്കാണിച്ച് പഞ്ചായത്ത് അധികൃതര്‍ ഹോട്ടല്‍ അടച്ചുപൂട്ടിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ സന്ദര്‍ശനം.
കേരള സന്ദര്‍ശനത്തിനിടെ രാഹുലിന് ലഭിച്ച ജനപിന്തുണയും യുവാക്കള്‍ രാഹുലിലേക്ക് ആകര്‍ഷിക്കപ്പെടുന്നതിലുള്ള അസഹിഷ്ണുതയുമാണ് ഇത്തരം വിലകുറഞ്ഞ നീക്കങ്ങള്‍ക്ക് സിപിഎമ്മിനെ പ്രേരിപ്പിച്ചതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ഹോട്ടല്‍ പൂട്ടിയതിനെ ഉമ്മന്‍ചാണ്ടിയും വിമര്‍ശിച്ചു.