ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » ജ്വല്ലറിയില്‍ കള്ളനോട്ട് നല്‍കിയ യുവതി പിടിയില്‍ (Woman held with fake currency notes)
Feedback Print Bookmark and Share
 
ജ്വല്ലറിയില്‍ സ്വര്‍ണം വാങ്ങാനെത്തി കള്ളനോട്ട്‌ നല്‍കിയ യുവതി അറസ്റ്റിലായി. രണ്ടു പുരുഷന്‍മാരോടൊപ്പം ജ്വല്ലറിയിലെത്തിയ യുവതി 32,000 രൂപയുടെ സ്വര്‍ണ്ണമായിരുന്നു വാങ്ങിയത്.
500 രൂപയുടെ കെട്ടുകളായി നല്‍കിയ നോട്ടുകളില്‍ മൂന്നെണ്ണം ഒഴികെ മറ്റെല്ലാം കള്ളനോട്ടുകളായിരുന്നു.

തുടര്‍ന്ന് ജ്വല്ലറി ജീവനക്കാര്‍ യുവതിയെയും കൂടെയുണ്ടായിരുന്ന രണ്ടുപേരെയും തടഞ്ഞുവച്ച്‌ പോലിസില്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ പൊലീസ് എത്തുന്നതിന് മുമ്പ് യുവതിയുടെ ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ ഓടി രക്ഷപെട്ടു. വടക്കാഞ്ചേരി ഓട്ടുപാറ സ്വദേശി കളത്തില്‍ ഷാഫിയുടെ ഭാര്യ ഷാനി യാണ്‌ പിടിയിലായത്.‌

ഷാനിയുടെ ബാഗില്‍ നിന്ന് പിന്നീട് അഞ്ഞൂറിന്‍റെ 18,000 രൂപയുടെ നോട്ടുകള്‍ കൂടി കണ്ടെടുത്തു. പര്‍ദയണിഞ്ഞാണ് ഇവര്‍ ജ്വല്ലറിയിലെത്തിയത്. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍