തിരുവനന്തപുരത്ത്, വ്യാഴം, 15 ഒക്ടോബര്‍ 2009( 11:41 IST )
PRO
ഗോസിപ്പ് വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കുന്ന സ്ഥിതിയിലേക്ക് മാധ്യമങ്ങള്‍ എത്തിയതായി ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍. തിരുവനന്തപുരത്ത് ഒരു സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി
അല്‍പായുസ്സായ ഗോസിപ്പുകള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ പായുന്നത്. മുന്‍കാലങ്ങളില്‍ മാധ്യമങ്ങള്‍ സമൂഹത്തില്‍ നിര്‍വ്വഹിച്ചിരുന്ന ധര്‍മ്മം ഇന്ന് നിര്‍വ്വഹിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം.
എഴുതുന്ന വാര്‍ത്തകള്‍ സത്യസന്ധമാണോ എന്ന് പോലും പലരും പരിശോധിക്കാറില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.