ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » ബിനോയ് വിശ്വത്തിന് സി പി ഐ വിമര്‍ശനം (CPI criticized binoy)
Feedback Print Bookmark and Share
 
PRO
തങ്ങളുടെ മന്ത്രിമാര്‍ക്കെതിരെ സി പി ഐയുടെ രൂക്ഷ വിമര്‍ശനം. മന്ത്രിമാരായ ബിനോയ് വിശ്വത്തെയും കെ പി രാജേന്ദ്രനെയുമാണ് സി പി ഐ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. വന്‍കിട പദ്ധതികള്‍ക്ക്‌ അതിവേഗ അനുമതി നല്‍കുന്നതിനെതിരെ മന്ത്രിമാര്‍ സി പി ഐ ദേശീയ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‌ കത്തു നല്‍കിയതിനാണ് പാര്‍ട്ടി മന്ത്രിമാരെ വിമര്‍ശിച്ചിരിക്കുന്നത്.

വന്‍കിട പദ്ധതികള്‍ക്ക്‌ അതിവേഗ അനുമതി നല്‍കുന്നതിനോട് ബിനോയ്‌ വിശ്വത്തിന്‌ എന്തെങ്കിലും എതിരഭിപ്രായമുണ്ടെങ്കില്‍ അക്കാര്യം ആദ്യം അറിയിക്കേണ്ടത്‌ തങ്ങളെയായിരുന്നുവെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ പറഞ്ഞു. ബിനോയ് അടിയന്തിരമായി എം എന്‍ സ്മാരകമന്ദിരത്തിലെത്തി വിശദീകരണം നല്‍കണമെന്ന് വെളിയം ആവശ്യപ്പെട്ടിട്ടുണ്ട്. ബര്‍ദന് കത്തയയ്ക്കാന്‍ ഉണ്ടായ സാഹചര്യം വിശദീകരിക്കണമെന്ന് റവന്യൂ മന്ത്രി കെ പി രാജേന്ദ്രനോടും പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.

വന്‍കിട പദ്ധതികള്‍ കേരളത്തില്‍ വരണമെന്നാണ് സി പി ഐയുടെ നിലപാട്. വ്യവസായ വികസനം വേണ്‌ടെന്ന് ചിലര്‍ നിലപാട്‌ സ്വീകരിക്കുന്നത് കഥയില്ലായ്മയാണ്‌. ഇക്കാര്യത്തില്‍ സി പി ഐ മന്ത്രിമാര്‍ക്കും എതിരഭിപ്രായം ഉണ്ടാകാനിടയില്ല - വെളിയം പറഞ്ഞു.

വന്‍കിട പദ്ധതികള്‍ക്ക് അതിവേഗ അനുമതി നല്‍കാനുള്ള സി പി എം ശ്രമത്തിനെതിരെയാണ് സി പി ഐ മന്ത്രിമാരായ ബിനോയ്‌ വിശ്വവും കെ പി രാജേന്ദ്രനും ബര്‍ദന് കത്തയച്ചത്‌.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍