പ്രത്യേക വിഭാഗത്തില്‍പ്പെട്ടവര്‍ക്കു മാത്രമേ സ്ഥാനാര്‍ത്ഥിയാകാന്‍ അരഹതയുള്ളൂ എന്നാണ് യു ഡി എഫിന്‍റെ നിലപാടെന്ന് അവരുടെ സ്ഥാനാര്‍ത്ഥിപ്പട്ടിക കണ്ടാല്‍ മനസിലാകുമെന്ന് എന്‍ എസ് എസ്. സമദൂര സിദ്ധാന്തം തുടരുമെന്നും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി പി കെ നാരായണപണിക്കരും അസിസ്റ്റന്‍റ് സെക്രട്ടറി ജി സുകുമാരന്‍ നായരും വ്യക്തമാക്കി.
ആലപ്പുഴയില്‍ എ എ ഷുക്കൂറിനെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയാക്കിയതിലുള്ള പ്രതിഷേധമാണ് എന്‍ എസ് എസ് അറിയിച്ചത്. നായര്‍ സമുദായത്തിന് നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണ് ആലപ്പുഴ. ഈ സാഹചര്യത്തില്‍ എന്‍ എസ് എസ്സിന്‍റെ നിലപാട് യു ഡി എഫ് നേതൃത്വത്തെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.
മണ്ഡലത്തിന്‍റെ പൊതുതാല്പര്യവും രാജ്യതാല്പര്യവും മുന്‍നിര്‍ത്തി വോട്ടുചെയ്യുമെന്ന് ഇരുവരും പറഞ്ഞു. എന്‍ എസ് എസിന് സമദൂര സിദ്ധാന്തമാണെന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചതായി സുകുമാരന്‍ നായര്‍ അറിയിച്ചു.