ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » ബിജെപി സ്ഥാനാര്‍ത്ഥികളായി (By-election: BJP decides candidates)
Feedback Print Bookmark and Share
 
PRO
സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ബി ജെ പി സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു. കണ്ണൂരില്‍ കെ രഞ്ജിത്ത്, ആലപ്പുഴയില്‍ ബാബു, എറണാകുളത്ത് ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ മത്സരിക്കും. കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം.

ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇന്നലെ ചേര്‍ന്ന ബി ജെപി നേതൃതല യോഗത്തില്‍ തീരുമാനമായിരുന്നു. തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നാല്‍ വരാന്‍ പോകുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അത് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കും എന്ന് യോഗം വിലയിരുത്തി.

ബി ജെ പി സ്ഥാനാര്‍ത്ഥിപ്പട്ടിക കൂടി വന്നതോടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചിത്രം പൂര്‍ത്തിയായി. എല്‍ ഡി എഫും യു ഡി എഫും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വളരെ സജീവമാണ്. ബി ജെ പി കൂടി രംഗത്തിറങ്ങുന്നതോടെ പ്രചാരണ രംഗം കൂടുതല്‍ വാശിയേറിയതാകും.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍