ലോകത്ത് ലഭ്യമായ ഏറ്റവും അത്യാധുനിക സംവിധാനങ്ങളോടെ തൃശൂരില്‍ പണികഴിപ്പിച്ചിരിക്കുന്ന ഷൂട്ടിംഗ് ഫ്ലോറിന്റെ ഉദ്ഘാടനം 21ന് ഓസ്കര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടി നിര്‍വഹിക്കും. തൃശൂരിലെ ചേതനയാണ് ഈ ഷൂട്ടിംഗ് ഫ്ലോര്‍ ഒരുക്കിയിരിക്കുന്നത്.
1400 ചതുരശ്ര അടി വിസ്താരത്തില്‍ ദീപവിതാന-ശബ്ദലേഖന സംവിധാനങ്ങളോടെ തയ്യാറാക്കിയിരിക്കുന്ന ഈ ഷൂട്ടിങ് ഫ്ലോര്‍ ദൃശ്യമാധ്യമ വിദ്യാര്‍ഥികള്‍ക്കും വടക്കന്‍ കേരളത്തിലെ ടി വി-ചലച്ചിത്ര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഏറെ പ്രയോജനപ്പെടുമെന്ന് ചേതന ഡയറക്‌ടര്‍ ഫാ. ബെന്നി ബെനഡിക്റ്റ് പറഞ്ഞു. മള്‍ട്ടി ക്യാമറ പ്രൊഡക്ഷനുകള്‍ക്ക് ഏറെ യോജിച്ച രീതിയിലാണ് സ്റ്റുഡിയോ തയ്യാറാക്കിയിരിക്കുന്നത്.
21ന് ഉച്ചക്ക് 2 മണിക്ക് ചേതന സ്റ്റുഡിയോ ഫ്ലോറിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ബിരുദധാരികളുടെ സംഘടനയായ ഗ്രാഫ്റ്റി കേരളഘടകത്തിന്റെ ഒത്തുചേരലും നടക്കും.
ഷൂട്ടിംഗ് ഫ്ലോറില്‍ ആദ്യമായി ചിത്രീകരിക്കുന്ന പരിപാടി 'ഗ്രാഫ്റ്റി സംഗമം' ആയിരിക്കും. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ചേതനയിലെ ചലച്ചിത്ര വിദ്യാര്‍ഥികളുടെ ബിരുദദാനം, അവരുടെ ഡിപ്ലോമാ ചിത്രങ്ങളുടെ പ്രദര്‍ശനം എന്നിവയും നടക്കും.
ഗ്രാഫ്റ്റി കേരളഘടകവും ചേതനയും സംയുക്തമായി സംഘടിപ്പിക്കുന്ന ശബ്ദസാങ്കേതിക ശില്‍പ്പശാലയുടെ വിശദവിവരങ്ങള്‍ക്ക് 0487-2330830/ 9446589830 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.