ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും (Congress candidates to be announced today)
Feedback Print Bookmark and Share
 
ഉപതെരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. കണ്ണൂരില്‍ എ പി അബ്ദുള്ളക്കുട്ടി, ആലപ്പുഴയില്‍ ഡിസിസി പ്രസിഡന്‍റ് എ ഷുക്കൂര്‍, എറണാകുളത്ത് ഡൊമിനിക് പ്രസന്‍റേഷന്‍ എന്നിവരായിരിക്കും മല്‍‌സരിക്കുക.

സ്ഥാനാര്‍ത്ഥി പട്ടിക ഇന്നലെ ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചിരുന്നു. കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയും നടത്തിയ വിശദമായ ചര്‍ച്ചയ്ക്കൊടുവിലാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് സമവായത്തിലെത്തിയത്. എ കെ ആന്‍റണി, വയലാര്‍ രവി തുടങ്ങിയ മുതിര്‍ന്ന നേതാക്കളുമായും ഇരുവരും ചര്‍ച്ച നടത്തിയിരുന്നു. കെ കരുണാകരനെ ചെന്നിത്തല സന്ദര്‍ശിച്ച് സ്ഥാനാര്‍ത്ഥി പട്ടിക കാണിച്ചു.

സ്ഥാ‍നാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് കാര്യമായ അഭിപ്രായ ഭിന്നതകള്‍ ഇല്ലാത്തതിനാല്‍ തിരുവനന്തപുരത്ത് രമേശ് ചെന്നിത്തല തന്നെയായിരിക്കും പേരുകള്‍ പുറത്തുവിടുക. സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിക്കാനായതിനാല്‍ പ്രചരണം നേരത്തെ തുടങ്ങി തെരഞ്ഞെടുപ്പില്‍ മേല്‍‌ക്കൈ നേടാനാകുമെന്ന വിശ്വാസം പാര്‍ട്ടിക്കുണ്ട്. എങ്കിലും, കണ്ണൂരില്‍ എ പി അബ്ദുള്ളക്കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനോട് പാര്‍ട്ടിയിലെതന്നെ വലിയൊരു വിഭാഗത്തിന് അതൃപ്തിയുള്ളതായാണറിയുന്നത്.

അതേസമയം, എറണാകുളത്തെ സിപി‌എം സ്ഥാനാര്‍ത്ഥി ആരായിരിക്കുമെന്നത് സംബന്ധിച്ച അനിശ്ചിതത്വം നീളുകയാണ്. സ്ഥാനാര്‍ത്ഥിത്വം ഏറ്റെടുക്കാന്‍ മുന്‍ മേയര്‍ കെ ബാലചന്ദ്രനെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തന്നെ നേരിട്ട് ബന്ധപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ലെന്നാണറിയുന്നത്. കണ്ണൂരിലും ആലപ്പുഴയിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍