എറണാകുളം, തിങ്കള്‍, 12 ഒക്ടോബര്‍ 2009( 20:27 IST )
ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച എറണാകുളം നിയമസഭാ മണ്ഡലത്തിലെ സി പി എം സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനായി ഇന്നുചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗവും തീരുമാനമാകാതെ പിരിഞ്ഞു.
എറണാകുളം മുന്‍ മേയര്‍ കെ ബാലചന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു സി പി എമ്മിന്‍റെ ശ്രമം. എന്നാല്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് ബാലചന്ദ്രന്‍ വ്യക്തമാക്കി. ഈ ആവശ്യമുന്നയിച്ച് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, ജസ്റ്റി വി ആര്‍ കൃഷ്ണയ്യര്‍ എന്നിവര്‍ ബാലചന്ദ്രനെ ടെലഫോണില്‍ വിളിച്ചെങ്കിലും സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് അദ്ദേഹം നേതാക്കളോട് ആവശ്യപ്പെട്ടു.
ബാലചന്ദ്രനെ ഇനി നിര്‍ബന്ധിക്കേണ്ടതില്ലെന്നാണ് ജില്ലാ നേതൃത്വത്തിന്‍റെ തീരുമാനം. നാളെ രാവിലെ നടക്കുന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ച് വൈകിട്ട് നടക്കുന്ന മണ്ഡലം കണ്‍വന്‍ഷനില്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. പൊതുസമ്മതനായ മറ്റാരെയെങ്കിലും മണ്ഡലത്തില്‍ പരീക്ഷിക്കാനാണ് സി പി എം ശ്രമം.