ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » അഭയ കേസ്: 19ന് പരിഗണിക്കും (Abhaya:Hearing postpones to 19th)
Feedback Print Bookmark and Share
 
PRO
അഭയ കേസ് പരിഗണീക്കുന്നത് എറണാകുളം സി ജെ എം കോടതി അടുത്ത തിങ്കളാ‍ഴ്ചത്തേക്ക് മാറ്റിവച്ചു.കേസിന്റെ വിചാരണക്കായി സി.ബി.ഐ കോടതിയിലേക്ക്‌ മാറ്റുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളാണ്‌ ഇപ്പോള്‍ സി.ജെ.എം കോടതിയില്‍ നടന്നുവരുന്നത്‌.

നടപടികള്‍ പൂര്‍ത്തിയായാല്‍ കേസ്‌ വിചാരണയ്ക്കായി എറണാകുളം സിബിഐ കോടതിയ്ക്ക്‌ കൈമാറും. അഭയ കേസില്‍ എല്ലാ തെളിവുകളും പ്രതിഭാഗത്തിന് കൈമാറിക്കഴിഞ്ഞതായി സിബിഐ നേരത്തെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

സ്വകാര്യ ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ അഭയ മൃതദേഹത്തിന്‍റെ ചിത്രങ്ങളും പൊലീസ് പകര്‍ത്തിയ ചിത്രങ്ങളും പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് നല്‍കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍