സന്തോഷ് മാധവന്‍റെ ഭൂമി ഇടപാട്; അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിച്ചു
തൃശൂര്‍, വെള്ളി, 9 ഒക്ടോബര്‍ 2009( 15:49 IST )
വിവാദ സന്യാസി സന്തോഷ് മാധവന്‍റെ ഭൂമി ഇടപാടുകളെക്കുറിച്ച് സംസ്ഥാന ക്രൈബ്രാഞ്ച് നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. ഡി വൈ എസ് പി മജീദ് കോടതിക്കു മുമ്പാകെ നേരിട്ടെത്തിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ബിനാമി ഇടപാടുകള്‍ മുഖേനയായിരുന്നു സന്തോഷ് മാധവന്‍ ഭൂമി വാങ്ങിക്കൂട്ടിയിരുന്നത്. വൈക്കത്തും വടക്കന്‍ പറവൂരിലുമാണ് സന്തോഷ് മാധവന്‍ ഇത്തരത്തില്‍ ഭൂമി വാങ്ങിക്കൂട്ടിയതെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നതായി സൂചനയുണ്‌ട്.
ഇടപാടുകള്‍ക്ക് വിവിധ സര്‍ക്കാര്‍ വിഭാഗങ്ങളില്‍ നിന്ന് സഹായം ലഭിച്ചിരുന്നു. റവന്യു, രജിസ്ട്രേഷന്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സഹായം സംബന്ധിച്ച് വിശദമായ വിവരങ്ങളും ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് സൂചനകള്‍.