ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » തമിഴ്നാടിന്‍റെ നീക്കം പ്രതിഷേധാര്‍ഹം: പ്രേമചന്ദ്രന്‍ (Mullapperiyar: TN stand objectionable says Premachandran)
Feedback Print Bookmark and Share
 
PRO
PRO
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിനായി കേരളം സര്‍വ്വേ നടത്തുന്നതിനെ എതിര്‍ക്കുന്ന തമിഴ്‌നാടിന്‍റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ജലവിഭവമന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു.

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനായി സര്‍വ്വേ നടത്താന്‍ കേരളത്തിന് കേന്ദ്രം ഔദ്യോഗിക അനുമതി നല്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച ഔദ്യോഗിക അനുമതി നല്‍കിക്കൊണ്‌ ടുള്ള അറിയിപ്പ്‌ കേരളത്തിന്‌ ലഭിച്ചു. 2.5 ഹെക്‌ടര്‍ സ്ഥലത്തു സര്‍വ്വേ നടത്താന്‍ വന്യജീവി ബോര്‍ഡില്‍ നിന്നാണ് അനുമതി ലഭിച്ചതെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

ബോര്‍ഡിന്‍റെ അനുമതിയുടെ പകര്‍പ്പാണ്‌ സംസ്ഥാനത്തിന്‌ ലഭിച്ചത്‌. 113 വര്‍ഷം പഴക്കമുള്ള ഡാമിന്‍റെ സുരക്ഷയില്‍ ആശങ്കയുണ്‌ടെന്ന്‌ വനം- വന്യജീവി ബോര്‍ഡ്‌ അനുമതി പത്രത്തില്‍ വ്യക്തമാക്കുന്നുണ്ടെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

അതേസമയം, മുല്ലപ്പെരിയാര്‍ പ്രശ്നം സുപ്രീംകോടതിയിലിരിക്കെ സര്‍വ്വേ അനുമതി നല്കിയ കേന്ദ്രനടപടി തെറ്റാണെന്ന് ചൂണ്ടിക്കാ‍ട്ടി തമിഴ്‌നാട് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ബുധനാഴ്‌ച വൈകിട്ട് നാല് മണിയോടെയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി തമിഴ്‌നാട് ഹര്‍ജി സമര്‍പ്പിച്ചത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍